ETV Bharat / sukhibhava

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിലെ ഗർഭഛിദ്രം വർധിക്കുന്നു; ആശങ്കയുണർത്തി മുംബൈ കോർപ്പറേഷന്‍റെ റിപ്പോർട്ട്

author img

By

Published : Mar 12, 2023, 2:37 PM IST

ഏറ്റവും കൂടുതൽ കേസുകൾ മുംബൈയിലെ ബൈക്കുള ഏരിയയിൽ. 2022 ജനുവരി മുതൽ 2023 ജനുവരി വരെയുള്ള ഒരു വർഷ കാലയളവിലെ കണക്കുകളിലാണ് ഗണ്യമായ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 15നും 19നും ഇടയിൽ പ്രായമുള്ളവരിൽ 348 ഗർഭഛിദ്രങ്ങൾ നടത്തിയിട്ടുണ്ട്

മുംബൈ  ഗർഭഛിദ്രങ്ങൾ  ബൈക്കുള ഏരിയ  മഹാരാഷ്‌ട്ര  ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍  abortion  mumbai case  under 18  underage girls increased  Byculla Area  ബലാത്സംഗം
Abortion rates

മുംബൈ: മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിലെ ഗർഭഛിദ്ര നിരക്ക് വർധിക്കുന്നതായി ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട്. ഏറ്റവും കൂടുതൽ കേസുകൾ മുംബൈയിലെ ബൈക്കുള ഏരിയയിൽ. 2022 ജനുവരി മുതൽ 2023 ജനുവരി വരെയുള്ള ഒരു വർഷ കാലയളവിലെ കണക്കുകളിലാണ് ഗണ്യമായ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 15നും 19നും ഇടയിൽ പ്രായമുള്ളവരിൽ 348 ഗർഭഛിദ്രങ്ങൾ നടത്തിയിട്ടുണ്ട്. ബലാത്സംഗ കേസുകൾ മൂലമുള്ള ഗർഭഛിദ്രങ്ങളുടെ എണ്ണം ബൈക്കുള മേഖലയിൽ കൂടുതലാണ്. 37 ഗർഭഛിദ്രങ്ങളാണ് ബൈക്കുളയിൽ നടത്തിയിട്ടുണ്ട്. പൊതുജനാരോഗ്യ വകുപ്പിൽ നിന്ന് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. 348 കേസുകളിൽ 15 വയസിൽ താഴെയുള്ള 17 ഗർഭഛിദ്രങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

ആശങ്ക സൃഷ്‌ടിക്കുന്ന ബലാത്സംഗം മൂലമുണ്ടാകുന്ന ഗർഭധാരണം: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ (ബിഎംസി) കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടെ ബലാത്സംഗം മൂലമുണ്ടാകുന്ന ഗർഭധാരണത്തിന്‍റെ തോതിൽ ഭയാനകമായ വളർച്ചയാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. റെയ് റോഡിവന്‍റെ ഭാഗങ്ങൾ, വാദി ബന്ദർ, മൗലാന ഷൗക്കത്ത് അലി റോഡ് എന്നിവ ഉൾപ്പെടുന്ന ബൈക്കുള ഉൾപ്പെടുന്ന വാർഡിൽ 74 ശതമാനം കേസുകളും (50-ൽ 37 കേസുകളും) ബലാത്സംഗം മൂലം ഗർഭം ഉണ്ടാകുന്ന കേസുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നവയാണ്. ഇവയിലൊക്കെ തന്നെ പ്രായപൂർത്തിയാവാത്ത കുട്ടികളുണ്ടെന്നത് ആശങ്ക ഉണർത്തുന്നു.

Also Read : ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു ; അഞ്ചുപേര്‍ക്കെതിരെ കേസ്, മൂന്ന് പേര്‍ അറസ്റ്റില്‍

'348 ഈ കേസുകളിലെല്ലാം 15 വയസ്സിൽ താഴെയുള്ള 17 ഗർഭഛിദ്രങ്ങൾ നടന്നിട്ടുണ്ട്. അതിനാൽ, ഈ അവസ്ഥയെ സെൻസിറ്റീവ് ആയി കാണേണ്ടതും അതിനെക്കുറിച്ച് പൊതുജന അവബോധം ഉണ്ടാക്കേണ്ടതും ആവശ്യമാണ്', സൈക്യാട്രിസ്‌റ്റ് ഡോ. ശുഭാംഗി പാർക്കർ ഇടിവി ഭാരതിനോട് പറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ഗർഭഛിദ്രം വർധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിലെ ലൈംഗികാതിക്രമം, പീഡനം, ശൈശവ വിവാഹം, ലൈംഗിക നിരക്ഷരത എന്നിവയാണ് പ്രധാന കാരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചെറുപ്രായത്തിൽ തന്നെ ഗർഭഛിദ്രം വർധിക്കുന്നു. വാർത്ത ശരിക്കും ആശങ്കാജനകവും സങ്കടകരവുമാണ്. അതിനാൽ ഇത്തരം ഗർഭഛിദ്രം സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രശ്‌നങ്ങളുടെയൊക്കെ കാരണങ്ങൾ ആശയവിനിമയത്തിന്‍റെ അഭാവമാണ്. രക്ഷിതാക്കൾക്ക് കുട്ടികളുമായി ആശയവിനിമയം നടത്താൻ സമയം ലഭിക്കുന്നില്ല, അല്ലെങ്കിൽ അവർക്ക് സമയമുണ്ടെങ്കിൽപ്പോലും, കുട്ടികൾക്ക് അവരോട് സംസാരിക്കാൻ താത്‌പര്യമില്ല', സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മാനസിക രോഗ വിദഗ്‌ധൻ ഡോ. നിഷികാന്ത് വിഭൂതേ പറഞ്ഞു.

അതേസമയം നവി മുംബൈ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടു. മാർച്ച് രണ്ടിന് പുലർച്ചെ പൻവേൽ റെയിൽവേ സ്‌റ്റേഷനിൽ നടന്ന സംഭവത്തിൽ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. രാത്രിയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതികൾ ആരുമറിയാതെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

Also Read: ബാലികയെ സ്‌കൂൾ വളപ്പിൽ വച്ച് പീഡിപ്പിച്ചു: ബിഹാറിൽ ഒരാൾ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.