ETV Bharat / sukhibhava

"എല്ലാവര്‍ക്കും ആരോഗ്യമുള്ള ഭാവി": ഡിസംബര്‍ 12 സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനം

author img

By

Published : Dec 10, 2022, 10:44 PM IST

Universal Health Coverage Day 2022  Universal Health Coverage Day  Universal Health Coverage  A Healthy Future for All  Build the World We Want A Healthy Future for All  Universal Health Coverage Day on 12th December  World Health Organization  WHO  National Rural Health Mission  National Health Mission  Janani Suraksha Yojana  Mission Indradhanush  National Health Policy 2017  National Health Insurance Scheme  Employees State Insurance Scheme  Central Government Health Scheme  Ayushman Bharat Yojana  Pradhan Mantri Jan Arogya Yojana  സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനം  യുഎന്നിന്‍റെ സുസ്ഥിര വികസന ലക്ഷ്യ  ഇന്ത്യയിലെ ആരോഗ്യ സ്ഥിതി  ഇന്ത്യയുടെ ആരോഗ്യ സൂചിക
സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനം

ലോകത്തിലെ പകുതിയിലധികം ആളുകള്‍ക്കും വേണ്ടതോതിലുള്ള ചികിത്സ സൗകര്യങ്ങള്‍ ലഭ്യമല്ല എന്നാണ് കണക്ക്. സാര്‍വത്രിക ആരോഗ്യപരിരക്ഷ യുഎന്നിന്‍റെ സുസ്ഥിര വികസന ലക്ഷ്യത്തിന്‍റെ ഭാഗമാണ്

ഡിസംബര്‍ 12നാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനം ലോകത്ത് ആചരിച്ച് വരുന്നത്. യാതൊരുവിധ വിവേചനവും കൂടാതെ ലോകത്തിലെ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആരോഗ്യ ചികിത്സ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ദശലക്ഷകണക്കിനാളുകള്‍ ഇപ്പോഴും ലോകത്ത് ഉണ്ട്.

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും സാമ്പത്തികവും സാമൂഹികവുമായതടക്കമുള്ള കാരണങ്ങളാലാണ് ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഒരു പാട് ആളുകള്‍ക്ക് ലഭ്യമാകാത്ത സാഹചര്യം ഉള്ളത്. ഒരേനിലവാരമുള്ള ചികിത്സ സൗകര്യങ്ങള്‍ സമ്പത്തിന്‍റേയോ ജാതിയുടേയോ, സാമൂഹികപദവിയുടേയോ, ലിംഗത്തിന്‍റേയോ ഒന്നും വേര്‍തിരിവ് കൂടാതെ എല്ലാ പൗരന്‍മാര്‍ക്കും ലഭിക്കുന്ന സാഹചര്യത്തെയാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ആരോഗ്യ ചികിത്സ സംവിധാനങ്ങള്‍, പരിചരണം, ആരോഗ്യം പൂര്‍വ ദശയില്‍ കൊണ്ട് വരുന്നതിനുള്ള തെറാപ്പികള്‍, രോഗപ്രതിരോധം എന്നിവയെല്ലാം ആരോഗ്യ പരിരക്ഷ എന്ന വിവക്ഷയില്‍ ഉള്‍പ്പെടുന്നു.

സാര്‍വത്രിക പരിരക്ഷ സമൂഹ്യ അഭിവൃദ്ധിക്ക് ആവശ്യം: ഒരു രാജ്യത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷയുണ്ടാകുമ്പോള്‍ വ്യക്തികള്‍ക്ക് മാത്രമല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നത് സാമൂഹികമായ നേട്ടങ്ങളും ഉണ്ടാകുന്നു. ജനസമൂഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെടല്‍, ദാരിദ്ര്യം കുറയുന്നു, തൊഴില്‍ വര്‍ധനവ്, സാമ്പത്തിക സുരക്ഷ എന്നിവ സാമൂഹിക നേട്ടങ്ങളുടെ ഗണത്തില്‍പ്പെടുന്നു. "നമ്മള്‍ ആഗ്രഹിക്കുന്ന ലോകം പടുത്തുയര്‍ത്തു: എല്ലാവര്‍ക്കും ആരോഗ്യമുള്ള ഭാവി" എന്നതാണ് ഈ വര്‍ഷത്തെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനാചരണത്തിന്‍റെ തീം.

ഇങ്ങനെയൊരു പ്രമേയം ഈ വര്‍ഷം തെരഞ്ഞെടുക്കാന്‍ കാരണം ജനങ്ങളെയും സംഘടനകളെയും ആരോഗ്യ സംവിധാനങ്ങളില്‍ കൂടുതല്‍ നിക്ഷേപിക്കാനും, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി പരിശ്രമിക്കാനും, കൊറോണ വൈറസ് സൃഷ്‌ടിച്ച മഹാമാരി പ്രതിസന്ധി പരിഹരിക്കാനുമുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നതിന് വേണ്ടിയും പ്രേരിപ്പിക്കാനായിട്ടാണ്.

ആഗോള പുരോഗതിക്കായി സാര്‍വത്രിക ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഗതിവേഗം നല്‍കാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം 2012 ഡിസംബര്‍ 12ന് ഐക്യ രാഷ്‌ട്ര സഭ ഏകകണ്ഠമായി പാസാക്കി. അതിനു ശേഷം 2014മുതലാണ് യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് അലയന്‍സ് ഡിസംബര്‍ 12 സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിവസമായി ആചരിക്കാന്‍ തുടങ്ങിയത്.

സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്നത് യുഎന്നിന്‍റെ 2030 അജണ്ടയുടെ പ്രധാനഭാഗമായ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 2017ല്‍ യുഎന്‍ ഔദ്യോഗികമായി ഡിസംബര്‍ 12 സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനമായി അംഗീകരിച്ചു.

രാജ്യത്തെ പരിശ്രമം: ഇന്ത്യയിലെ ആരോഗ്യ സംവിധനങ്ങള്‍ ശക്‌തവും എല്ലാവര്‍ക്കും ലഭിക്കത്തക്ക വിധത്തില്‍ ആക്കുന്നതിന് വേണ്ടിയും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങള്‍ വര്‍ഷങ്ങളായി ഉണ്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടന കൂടാതെ മറ്റ് അന്താരാഷ്ട്ര ദേശീയ ആരോഗ്യ സംഘടനകളും ഇതേ ലക്ഷ്യവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാമ്പത്തിക സുരക്ഷിതത്വവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍, ദേശീയ ആരോഗ്യ മിഷന്‍, ജനനി സുരക്ഷ യോജന, മിഷന്‍ ഇന്ദ്രധനൂഷ്, ദേശീയ ആരോഗ്യ നയം-2017, ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി, ഇഎസ്‌ഐഎസ്( Employees State Insurance Scheme), സിജിഎച്ച്എസ്(Central Government Health Scheme),ആയുഷ്‌മാന്‍ ഭാരത് യോജന, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന എന്നിവ ഇത്തരം പദ്ധതികളാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഡിസംബര്‍ 10,11 തീയതികളിലായി ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ 'സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിവസം 2022' ല്‍ സമ്മേളനം സംഘടിപ്പിക്കുകയാണ്. ഗുണമേന്‍മയുള്ള ചികിത്സ സാധരണക്കാര്‍ക്ക് എങ്ങനെ ലഭ്യമാക്കും എന്നതുമായി ബന്ധപ്പെട്ടാണ് പ്രധാന ചര്‍ച്ച.

രാജ്യത്തെ ആരോഗ്യ സംവിധാനം പര്യാപ്‌തമല്ല: താഴ്‌ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 30 വയസില്‍ കൂടുതലും 70 വയസില്‍ കുറവുമുള്ള ആളുകള്‍ ഹൃദയാഘാതം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം എന്നിവ മൂലം മരണപ്പെടുന്നത് വളരെ കൂടുതലാണെന്നാണ് കണക്ക്. പുരുഷന്‍മാര്‍ 22ശതമാനം സ്ത്രീകള്‍15 ശതമാനം എന്നതാണ് കണക്ക്.

ലോക ജനസംഖ്യയില്‍ പകുതി ആളുകള്‍ക്ക് ഇപ്പോഴും പൂര്‍ണമായ തോതില്‍ അവശ്യ ചികിത്സ ലഭിക്കുന്നില്ല എന്നാണ് കണക്ക്. ലോകത്തിലെ 12 ശതമാനം ആളുകള്‍(93കോടി ) കുടുംബ ബജറ്റിന്‍റെ പത്ത് ശതമാനം ചികിത്സയ്‌ക്ക് വേണ്ടി വിനിയോഗിക്കുന്നുണ്ട്.

ആവശ്യത്തിന് അനുസരിച്ച് രാജ്യത്ത് ഡോക്‌ടര്‍മാര്‍ ഇല്ല എന്നാണ് കണക്ക്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് ആയിരം ആളുകള്‍ക്ക് ഒരു ഡോക്‌ടര്‍ എന്ന നിലയില്‍ വേണമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ 1,445 പേര്‍ക്ക് ഒരു ഡോക്‌ടര്‍ എന്ന നിലയില്‍ മാത്രമെ ഉള്ളൂ.

ഗ്രാമീണ മേഖലയിലെ 60 ശതമാനം ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്‌ടര്‍മാത്രമെ ഉള്ളൂ. എന്നാല്‍ 5ശതമാനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടര്‍മാര്‍ പോലും ഇല്ല. നേഴ്‌സ്‌മാരുടെ എണ്ണത്തില്‍ വലിയ കുറവും രാജ്യത്ത് ഉണ്ട്. രാജ്യത്തിന്‍റെ സാമൂഹികമായ അഭിവൃദ്ധിക്ക് സാര്‍വത്രിക ആരോഗ്യ പരിരക്ഷ അത്യന്താപേക്ഷിതമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.