ETV Bharat / state

വയനാട്ടിൽ കനത്ത മഴ: പുൽപ്പള്ളിയിൽ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സിന്‍റെ മുകളിലേക്ക് മരം കടപുഴകി വീണു

author img

By

Published : Jul 15, 2022, 11:42 AM IST

മരം കടപുഴകി വീണ് ക്വാർട്ടേഴ്‌സിന്‍റെ മേൽക്കൂരയും ചുറ്റുമതിലും തകർന്നു.

വയനാട് കനത്ത മഴ  പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ  പൊലീസ് സ്റ്റേഷൻ കോട്ടേജ് തകർന്നു മരം കടപുഴകി വീണു  pulpally police station  tree fell in heavy rain  wayanad rains
പുൽപ്പള്ളിയിൽ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സിന്‍റെ മുകളിലേക്ക് മരം കടപുഴകി വീണു

വയനാട്: ശക്തമായ മഴയിലും കാറ്റിലും വയനാട് പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ കാറ്റാടി മരം കടപുഴകി വീണു. വ്യാഴാഴ്‌ച(14.07.2022) ഉച്ചയ്‌ക്ക്‌ രണ്ടരയോടെയായിരുന്നു സംഭവം. മരം വീണ് പൊലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്‌സിന്‍റെ മേൽക്കൂരയും ചുറ്റുമതിലും തകർന്നു. ആർക്കും പരിക്കില്ല. മാനന്തവാടി ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി.

പുൽപ്പള്ളിയിൽ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സിന്‍റെ മുകളിലേക്ക് മരം കടപുഴകി വീണു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.