ETV Bharat / state

വയനാട്ടിൽ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു, സഹോദരൻ ചികിത്സയില്‍

author img

By

Published : Jun 30, 2023, 9:00 PM IST

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് അമ്പലമൂട് പണിയ കോളനിയിലെ നിഭിജിത്ത് (3) ആണ് മരിച്ചത്

പനി  കേരളത്തിൽ പനി കൂടുന്നു  പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു  വയനാട്ടിൽ പനി മരണം  പനിയും വയറിളക്കവും മൂലം മൂന്ന് വയസുകാരൻ മരിച്ചു  വയനാട് കണിയാമ്പറ്റയിൽ പനി മരണം  three year old boy died of fever  FEVER CASES INCREASING IN KERALA  three year old boy died of fever in Wayanad
പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു

വയനാട് : കണിയാമ്പറ്റ പഞ്ചായത്തിൽ പനിയും വയറിളക്കവും മൂലം മൂന്ന് വയസുകാരൻ മരിച്ചു. പള്ളിക്കുന്ന് അമ്പലമൂട് പണിയ കോളനിയിലെ വിനോദിന്‍റെയും, നിമിഷയുടേയും മകന്‍ നിഭിജിത്ത് (3) ആണ് മരിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് കുട്ടിയുടെ വിയോഗം.

ഇന്നലെ ഉച്ച മുതല്‍ പനിയും, വയറിളക്കവും അനുഭവപ്പെട്ട നിഭിജിത്ത് ഇന്ന് രാവിലെയോടെ അവശനിലയിലാവുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കുട്ടിയെ കമ്പളക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. മരണ കാരണം വ്യക്തമാകുന്നതിനായി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം പനി മൂലമാണോ മരണമെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനിടെ സമാന രോഗ ലക്ഷണങ്ങളോടെ നിഭിജിത്തിന്‍റെ സഹോദരന്‍ ബിനിജിത്തിനെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസർകോടും പനി മരണം : വ്യാഴാഴ്‌ച കാസർകോട് സ്വദേശിനിയും പനി ബാധിച്ച് മരിച്ചിരുന്നു. ചെമ്മനാട് സ്വദേശിനിയായ അശ്വതിയാണ് (28) മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ തിങ്കളാഴ്‌ച മുതലാണ് അശ്വതിക്ക് പനി പിടിപെട്ടത്. അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പനി മൂർച്ഛിച്ചതോടെ വിദഗ്‌ധ ചികിത്സയ്ക്കാ‌യി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പനിച്ചൂടിൽ കേരളം : അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം കുറയാതെ തുടരുകയാണ്. വെള്ളിയാഴ്‌ച സംസ്ഥാനത്ത് 12,965 പേരാണ് പനിക്ക് ചികിത്സ തേടിയത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണിത്. ജൂണ്‍ മുതൽ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. കുറച്ച് ആഴ്‌ചകളായി പതിനായിരത്തിൽ അധികമാണ് ദിവസേനയുള്ള പനി ബാധിതരുടെ എണ്ണം.

ജൂണ്‍ മാസത്തില്‍ ആകെ 2,93,424 പേര്‍ക്കാണ് പനി ബാധിച്ചത്. 208 പേരെയാണ് ഇന്ന് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ അഡ്‌മിറ്റ് ചെയ്‌തത്. ഡെങ്കിപ്പനി, എലിപ്പനി കേസുകളും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. 96 ഡെങ്കി കേസുകളും ആറ് എലിപ്പനി കേസുകളും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ മാസത്തില്‍ മാത്രം 1876 ഡെങ്കി കേസുകളും 166 എലിപ്പനി കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഇന്ന് 27 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇന്ന് സര്‍ക്കാരിന്‍റെ ഔദ്യോഗിക രേഖകളില്‍ ഒരു പനി മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

സ്വയം ചികിത്സ അരുത് : അതേസമയം സംസ്ഥാനത്ത് പനി മരണങ്ങള്‍ ഒഴിവാക്കാനുളള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് പനി വ്യാപനം ഉയർന്നിട്ടുണ്ട്. പനി ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ പാടില്ലെന്നും ആശുപത്രിയില്‍ എത്തി ചികിത്സ തേടുക തന്നെ വേണമെന്നും മന്ത്രി പറഞ്ഞു.

പനി കണക്കില്‍ ഒരു അവ്യക്തതയും സര്‍ക്കാരിന് ഇതുവരെയില്ലെന്നും ഡെങ്കി കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതായും മന്ത്രി വ്യക്‌തമാക്കി. അതേസമയം സർക്കാരിന്‍റെ മഴക്കാല പൂര്‍വ ശുചീകരണം അടക്കം പാളിയതാണ് പനി വ്യാപനം രൂക്ഷമാകാന്‍ കാരണമെന്നും വിമര്‍ശനമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.