ETV Bharat / state

ആദിവാസികളെ അറിയിക്കാതെ ആദിവാസി സമ്മേളനം സംഘടിപ്പിച്ചുവെന്ന് ആരോപണം

author img

By

Published : Oct 15, 2019, 10:50 PM IST

Updated : Oct 16, 2019, 2:58 AM IST

ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാനും പരിഹാരം നിർദേശിക്കാനുമായിരുന്നു ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്.

ആദിവാസികളെ അറിയിക്കാതെ ആദിവാസി സമ്മേളനം സംഘടിപ്പിച്ചുവെന്ന് ആരോപണം

വയനാട്: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ആദിവാസികളെ അറിയിക്കാതെയാണെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാനും പരിഹാരം നിർദേശിക്കാനുമായിരുന്നു ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സമ്മേളനവിവരം ആദിവാസി സംഘടനാ നേതാക്കൾ പോലും അറിഞ്ഞത്.

ആദിവാസികളെ അറിയിക്കാതെ ആദിവാസി സമ്മേളനം സംഘടിപ്പിച്ചുവെന്ന് ആരോപണം

സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ സമ്മേളനത്തിന് എത്തിയതുമില്ല. പ്രളയത്തിന് ശേഷം ഒട്ടേറെ പ്രശ്‌നങ്ങളാണ് ആദിവാസി വിഭാഗത്തിലുള്ളവർ നേരിടുന്നത്. എന്നാൽ ഇത് മനുഷ്യാവകാശ കമ്മിഷന്‍റെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം നിഷേധിച്ചുവെന്നാണ് പ്രധാന ആരോപണം.

Intro:വയനാട്ടിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ആദിവാസികളെ വേണ്ടത്ര അറിയിക്കാതെ ആണെന്ന് ആരോപണം . സുൽത്താൻബത്തേരിയിൽ ആയിരുന്നു പരിപാടി.


Body:ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും പരിഹാരം നിർദ്ദേശിക്കാനും ആണ് മനുഷ്യാവകാശ കമ്മീഷൻ ആദിവാസി സമ്മേളനം സംഘടിപ്പിച്ചത് . എന്നാൽ കഴിഞ്ഞദിവസം രാത്രി വളരെ വൈകിയാണ് സമ്മേളന വിവരം ആദിവാസി സംഘടനാ നേതാക്കൾ പോലും അറിഞ്ഞത്. സമ്മേളനത്തിന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും എത്തിയതുമില്ല. ബൈറ്റ് എം എസ് വിശ്വനാഥൻ, പൊതുപ്രവർത്തകൻ
2. ബാലൻ പൂതാടി, കേരള കുറുമ സമുദായം പ്രസിഡൻറ്


Conclusion:പ്രളയത്തിനു ശേഷം ഒട്ടേറെ പ്രശ്നങ്ങളാണ് ആദിവാസി വിഭാഗത്തിൽ ഉള്ളവർ നേരിടുന്നത്. എന്നാൽ ഇത് മനുഷ്യാവകാശ കമ്മീഷൻറെ ശ്രദ്ധയിൽ പെടുത്താനുള്ള അവസരം നിഷേധിച്ചു എന്നാണ് പ്രധാന ആരോപണം
Last Updated : Oct 16, 2019, 2:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.