ETV Bharat / state

നൂറിന്‍റെ നിറവില്‍ ഗ്രന്ഥാലയ മുത്തശ്ശി

author img

By

Published : May 17, 2019, 10:38 PM IST

Updated : May 17, 2019, 11:19 PM IST

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം നൂറു വര്‍ഷം പിന്നിടുന്നു

library

വയനാട്: ജില്ലയിലെ ആദ്യ ഗ്രന്ഥാലയമായ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം നൂറിന്‍റെ നിറവില്‍. 1918 ല്‍ മാനന്തവാടി റീഡിംഗ് റൂമെന്ന പേരില്‍ ബ്രിട്ടീഷുകാർ തുടങ്ങിയ ഗ്രന്ഥാലയമാണ് ഒരു നൂറ്റാണ്ട് പിന്നിടുന്നത്. 1927 ല്‍ പണിത കെട്ടിടത്തിലായിരുന്നു ഗ്രന്ഥാലയം 1996 വരെയും പ്രവര്‍ത്തിച്ചിരുന്നത്. മികച്ച ഗ്രന്ഥാലയത്തിനുള്ള ഇ എം എസ് അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ഗ്രന്ഥാലയത്തെ തേടിയെത്തിയിട്ടുണ്ട്. വയനാട്ടിലെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ഗ്രന്ഥാലയം ജില്ലയിലെ ആദ്യ എ പ്ലസ് ഗ്രന്ഥാലയം കൂടിയാണ്. പരിസ്ഥിതി, കല, സാംസ്കാരികം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ഉപസമിതികളും ഗ്രന്ഥാലയത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. 6000 ത്തോളം ആളുകള്‍ ഗ്രന്ഥാലയത്തില്‍ അംഗങ്ങളാണ്.

നൂറിന്‍റെ നിറവില്‍ ഗ്രന്ഥാലയ മുത്തശ്ശി
Intro:പ്രവർത്തനപഥത്തിൽ ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് വയനാട് ജില്ലയിലെ ആദ്യ ഗ്രന്ഥാലയമായ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം.100വർഷം മുൻപ് ബ്രിട്ടീഷ്കാരാണ് ഈ ഗ്രന്ഥാലയം തുടങ്ങിയത്


Body:1918ൽ മാനന്തവാടി റീഡിംഗ് റൂമെന്ന പേരിലാണ് ബ്രിട്ടീഷ്കാർ വയനാട്ടിൽ ഗ്രന്ഥാലയം തുടങ്ങിയത്.1927ൽ പണിത ആതേ കെട്ടിടത്തിൽ തന്നെയാണ് '96വരെ ഗ്രന്ഥാലയം പ്രവർത്തിച്ചത്. വയനാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഗ്രന്ഥാലയം നൽകിയ സംഭാവനകൾ ചെറുതല്ല. പരിസ്ഥിതി, കല,സാംസ്കാരികം,വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ഉപസമിതികളും ഗ്രന്ഥാലയത്തിനുണ്ട്. byte. സാജൻ ജോസ് ഗ്രന്ഥാലയം പ്രസിഡന്റ്


Conclusion:6000ഓളം അംഗങ്ങളാണ് ഈ ഗ്രന്ഥാലയത്തിലുള്ളത് ഇ ടി വി ഭാരത്,വയനാട്.
Last Updated : May 17, 2019, 11:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.