ETV Bharat / state

സിപിഎമ്മിനെതിരെ പറയില്ലെന്ന് രാഹുല്‍: എല്ലാം പറയുമെന്ന് കേരള നേതാക്കൾ

author img

By

Published : Apr 5, 2019, 4:42 PM IST

Updated : Apr 5, 2019, 7:09 PM IST

സിപിഎമ്മിനെതിരെ ഒന്നും പറയുന്നില്ലെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ യുഡിഎഫ് - എല്‍ഡിഎഫ് നേതാക്കള്‍ തമ്മിലുള്ള വാക്പോര് മുറുകുന്നു

സിപിഎമ്മിനെതിരെ പ്രതികരിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവന; നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നു


സിപിഎമ്മിന് രാഹുല്‍ ഗാന്ധി മറുപടി പറയേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ നേതാക്കള്‍ക്ക് മറുപടി പറയാന്‍ മാത്രമേ സിപിഎം ഉള്ളൂ. യച്ചൂരിയോടു പോലും കേരളത്തിലെ സിപിഎമ്മുകാർ മാന്യത കാണിച്ചില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യച്ചൂരിയുടെ ദേശീയ ബദല്‍ പൊളിച്ചത് കേരളത്തിലുള്ളവരാണന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി ബിജെപിക്കെതിരായി തന്നെയാണ് മല്‍സരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി. സിപിഎമ്മിന്‍റെ വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസിന്‍റെയും നെഹ്റു കുടുംബത്തിന്‍റെയും സംസ്കാരമാണ് അത് തെളിയിക്കുന്നത്. സിപിഎമ്മിന് എതിരെ പറയില്ലെന്ന രാഹുലിന്‍റെ നിലപാട് മാതൃകയാക്കേണ്ടതാണെന്നും തിരുവനന്തപുരം കേസരി ഹാളില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെ സംസാരിക്കില്ല എന്നത് രാഹുലിന്‍റെ വ്യക്തത കുറവ് കൊണ്ടെന്ന് ബിനോയ് വിശ്വം


കേരളത്തിൽ രാഹുൽ മത്സരിക്കുന്നത് ഇടതിന് എതിരായാണെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. പ്രസംഗവും പ്രവർത്തനവും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതിനാലാണ് രാഹുൽ സി പി എമ്മിനെതിരേ പ്രതികരിക്കില്ലെന്ന് പറയുന്നതെന്നും എസ് ആർ പി പറഞ്ഞു.

രാഹുലിന്‍റെ വായ് മൂടിക്കെട്ടിയതിന് പിന്നിലെ രഹസ്യധാരണ എന്തെന്ന് വ്യക്തമാക്കണമെന്ന് ബിജെപി.
Intro:Body:

സിപിഎമ്മിന് രാഹുല്‍ മറുപടി പറയേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ നേതാക്കള്‍ക്ക് മറുപടി പറയാന്‍ മാത്രമേ സിപിഎം ഉള്ളൂ. യച്ചൂരിയോടു പോലും കേരളത്തിലെ സിപിഎമ്മുകാർ മാന്യത കാണിച്ചില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യച്ചൂരിയുടെ ദേശീയബദല്‍ പൊളിച്ചത് കേരളത്തിലുള്ളവരാണന്ന് അദേഹം ആരോപിച്ചു: Chennithala



വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയം അറിയാതെയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. രാഹുലിന്‍റെ ദക്ഷിണേന്ത്യന്‍ പ്രേമം തട്ടിപ്പാണ്.പണക്കൊഴുപ്പ് കൊണ്ട് വയനാട് പിടിക്കാമെന്ന് കരുതേണ്ട. തെക്കുള്ള ശത്രുവിനെ അടിക്കാന്‍ വടക്കു നിന്ന് കൈയോങ്ങുകയാണ് രാഹുല്‍ ഗാന്ധിയെന്നും ഇടതുപക്ഷത്തിനെതിരെ സംസാരിക്കില്ല എന്നത് രാഹുലിന്‍റെ വ്യക്തതകുറവ് കൊണ്ട് പറയുന്നതാണെന്നും ബിനോയ് വിശ്വം കാസര്‍കോട് പറഞ്ഞു: Binoy Viswam



കേരളത്തിൽ രാഹുൽ മത്സരിക്കുന്നതും ഇടതിന് എതിരായാണ്. പ്രസംഗവും പ്രവർത്തനവും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതിനാലാണ് രാഹുൽ സി പി എമ്മിനെതിരേ പ്രതികരിക്കില്ലെന്ന് പറയുന്നത്.  S Ramachandran Pilla( CPM PB member)



കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി ബിജെപിക്കെതിരായി തന്നെയാണ് മല്‍സരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി. മോശമായ രീതിയിലാണ് ഇടതുപക്ഷം രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചത്. എന്നാല്‍ ഒരുവാക്കുപോലും അവര്‍ക്കതിരെ പറയില്ലെന്നാണ് രാഹുല്‍ പറഞ്ഞത്, എന്നാൽ രാഷ്ട്രീയമായ സംവാദങ്ങൾ ഉണ്ടാവും. രാഹുലിന്റെ  നിലപാട് മാതൃകയാക്കേണ്ടതാണന്ന് തിരുവനന്തപുരം കേസരി ഹാളില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ ഉമ്മൻ ചാണ്ടി പറഞ്ഞു. സിപിഎമ്മിന്റെ വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസിന്റേയും നെഹ്റു കുടുംബത്തിന്റെയും സംസ്കാരമാണ് അത് തെളിയിക്കുന്നതെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.: Ooomen Chandy



സിപിഎം ന് എതിരെ പറയില്ല എന്നല്ല പറഞ്ഞത്... ആ വിഷയം ബഹുമാനപൂർവം കൈകാര്യം ചെയ്തതാണ്..



അക്രമ രാഷ്ട്രീയത്തിന് എതിരെ രാഹുൽ മുൻപും പറഞ്ഞിട്ടുണ്ട്



വിവാദങ്ങളിൽ കൊണ്ഗ്രസ്സിനും ലീഗിനും രാഹുലിനും ഒരു കൂസലും ഇല്ല...



Ldf ഉം bjp ഉം ചർച്ച ചെയ്യേണ്ടത് അവരുടെ പ്രവർത്തനത്തെ കുറിച്ചാണ്..





 Kunjalikutty


Conclusion:
Last Updated : Apr 5, 2019, 7:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.