ETV Bharat / state

ഗോഡ്‌സെയും മോദിയും ഒന്നുതന്നെയെന്ന് രാഹുൽ ഗാന്ധി

author img

By

Published : Jan 30, 2020, 4:44 PM IST

ഇന്ത്യൻ ആണോ അല്ലയോ എന്ന് തെളിയിക്കാനുള്ള ലൈസൻസ് ആരാണ് മോദിക്ക് നൽകിയതെന്നും രാഹുൽ ഗാന്ധി

ഗോഡ്‌സെയും മോദിയും ഒന്നുതന്നെ  രാഹുൽ ഗാന്ധി വയനാട്ടിൽ  ഇന്ത്യയുടെ പാരമ്പര്യം  Rahul Gandhi wayanad news
ഗോഡ്‌സെ

വയനാട്: നാഥുറാം ഗോഡ്‌സെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ ആശയത്തിന്‍റെ വക്താക്കളാണെന്ന് രാഹുൽഗാന്ധി. ഗോഡ്‌സെയും മോദിയും തമ്മിൽ വ്യത്യാസം ഇല്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഭരണഘടനാ സംരക്ഷണ യാത്രയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി വയനാട്ടിൽ

ഇന്ത്യയുടെ പാരമ്പര്യവും വഴിയും നഷ്ടപ്പെട്ടുവെന്നും ഇവിടെ യുദ്ധസമാന സാഹചര്യമാണെന്നാണ് വിദേശ രാജ്യങ്ങളിലുള്ളവർ അഭിപ്രായപ്പെടുന്നതെന്നും രാഹുൽ പറഞ്ഞു. ഇന്ത്യക്കാർക്ക് പൗരത്വം തെളയിക്കേണ്ട ബാധ്യതയാണ് വന്നിരിക്കുന്നത്. ഇന്ത്യൻ ആണോ അല്ലയോ എന്ന് തെളിയിക്കാനുള്ള ലൈസൻസ് ആരാണ് മോദിക്ക് നൽകിയതെന്നും രാഹുൽ ചോദിച്ചു. മോദി തന്‍റെ സുഹൃത്തുക്കളെ സംരക്ഷിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

അദാനിക്ക് രാജ്യത്തെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും എഴുതിക്കൊടുത്തു കഴിഞ്ഞു. ഇനി ഇന്ത്യൻ റെയിൽവേയും നൽകാനിരിക്കുകയാണ്. ഇന്ത്യയെ പൂർണമായും സ്വകാര്യവൽക്കരിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് തന്‍റെ നിക്ഷിപ്‌ത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയെന്നതാണ് ഇതിൽ നിന്നും മോദി ഉദ്ദേശിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

Intro:നാഥുറാം ഗോഡ്സെയുംപ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ ആശയത്തിൽ വക്താക്കളാണെന്ന് രാഹുൽഗാന്ധി: ഗോഡ്സേയും മോദിയും തമ്മിൽ വ്യത്യാസം ഒന്നും ഇല്ലെന്നും രാഹുൽ ഗാന്ധി വയനാട്ടിലെ കൽപ്പറ്റയിൽ പറഞ്ഞു. ഭരണഘടനാ സംരക്ഷണ യാത്രയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
by te -രാഹുൽ

v0: ഇന്ത്യക്ക് ഇന്ത്യയുടെ പാരമ്പര്യവും വഴിയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു : ഇന്ത്യയിൽ യുദ്ധസമാന സാഹചര്യമാണെന്നാണ് വിദേശ രാജ്യങ്ങളിലുള്ളവർ പറയുന്നത്
ഇന്ത്യക്കാർക്ക് ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട ബാധ്യത വന്നിരിക്കുന്നു.: ഇതിന് നരേന്ദ്ര മോദിക്ക് ആരാണ് ലൈസൻസ് നൽകിയത് ' മോദി തൻ്റെ സുഹൃത്തുക്കളെയാണ് സംരക്ഷിക്കുന്നത്,
അദാനിക്ക് രാജ്യെത്തെ എല്ലാ തുറമുഖങ്ങളും എഴുതിക്കൊടുത്തു കഴിഞ്ഞു.
NRC യും CAA യും ഒരാൾക്കും ജോലി കിട്ടാൻ സഹായിക്കുന്ന നടപടിയല്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു 'Body:'Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.