ETV Bharat / state

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

author img

By

Published : Dec 6, 2019, 5:10 AM IST

ക്ലാസ് റൂമിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച ഷഹലയുടെ വീട് രാഹുൽ ഗാന്ധി 11 മണിയോടെ സന്ദർശിക്കും. തുടർന്ന് സർവജന സ്‌കൂളിലും രാഹുല്‍ എത്തും.

rahul gandhi latest news  rahul gandhi at wayanad  രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍  വയനാട് എംപി
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട്: രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ കേരള സന്ദർശനം തുടരുന്നു. ഇന്നും നാളെയും രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടില്‍. മണ്ഡല പര്യടനത്തിന്‍റെ ഭാഗമായാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. ജില്ലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ എംപി പങ്കെടുക്കും. ഇന്ന് രാവിലെ 10 മണിക്ക് മീനങ്ങാടിയിൽ നടക്കുന്ന എം.ഐ ഷാനവാസ് അനുസ്മരണത്തോടെ എംപിയുടെ പരിപാടികൾക്ക് തുടക്കമാകും. ക്ലാസ് റൂമിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച വിദ്യാർഥിനി ഷഹലയുടെ വീട് രാഹുൽ ഗാന്ധി 11 മണിയോടെ സന്ദർശിക്കും. തുടർന്ന് സർവജന സ്കൂളിലും രാഹുല്‍ എത്തും.
രണ്ട് മണിക്ക് വാകേരി ഹൈസ്കൂളിൽ നിർമിച്ച പുതിയ ബ്ലോക്ക് രാഹുൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൽപ്പറ്റയിൽ നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷനിലും പങ്കെടുക്കും. വൈകിട്ട് നാലിന് വൈത്തിരി ഗവൺമെന്‍റ് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ ഗസ്റ്റ് ഹൗസിലാണ് രാത്രി രാഹുൽ ഗാന്ധിയുടെ താമസം.

Intro:രാഹുൽ ഗാന്ധി എംപി വെള്ളിയാഴ്ചയും ശനിയാഴ്ചയും വയനാട് ജില്ലയിൽ . മണ്ഡല പര്യടനത്തിൻറെ ഭാഗമായാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. ജില്ലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മീനങ്ങാടിയിൽ നടക്കുന്ന എംഐ ഷാനവാസ് അനുസ്മരണത്തോടെ mpയുടെപരിപാടികൾക്ക് തുടക്കമാകും . ക്ലാസ് റൂമിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച ഷഹല യുടെ വീട് രാഹുൽ ഗാന്ധി 11 മണിയോടെ സന്ദർശിക്കും. തുടർന്ന് സർവജന സ്കൂളിലും രാഹുൽ എത്തും


Body:രണ്ടുമണിക്ക് വാകേരി ഹൈസ്കൂളിൽ നിർമിച്ച പുതിയ ബ്ലോക്ക് രാഹുൽ ഉദ്ഘാടനം ചെയ്യും തുടർന്ന് കൽപ്പറ്റയിൽ നടക്കുന്ന നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുക്കും വൈകിട്ട് നാലിന് വൈത്തിരി ഗവൺമെൻറ് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യും കൽപ്പറ്റ ഗസ്റ്റ് ഹൗസിലാണ് രാത്രി രാഹുൽ ഗാന്ധി താമസിക്കുന്നത്


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.