ETV Bharat / state

വയനാട് വന്യജീവി സങ്കേതത്തിന് ഭീഷണിയായി മഞ്ഞക്കൊന്ന

author img

By

Published : May 14, 2019, 10:18 PM IST

Updated : May 14, 2019, 11:11 PM IST

മുളച്ച് രണ്ടാം വർഷം പൂക്കുന്ന മഞ്ഞകൊന്നയിൽ ഒരു സീസണിൽ 5000 മുതൽ 7000 രെ വിത്തുകൾ ഉണ്ടാകും.

വയനാട്ടിൽ മഞ്ഞക്കൊന്ന

വയനാട്: വന്യജീവി സങ്കേതത്തിലെ വൃക്ഷങ്ങൾക്ക് ഭീഷണിയായി വിദേശ സസ്യമായ മഞ്ഞകൊന്ന പടരുന്നു. മഞ്ഞക്കൊന്ന മറ്റ് സസ്യങ്ങളുടെ വളർച്ചയ്ക്ക് ഭീഷണിയായതോടെ ചെടികൾ നശിപ്പിക്കാൻ ഊർജ്ജിത ശ്രമത്തിലാണ് വനം വകുപ്പ്. ട്രോപ്പിക്കൽ അമേരിക്കയിൽ അലങ്കാര ചെടിയായി വളർത്തുന്നതാണ് മഞ്ഞക്കൊന്ന. സാമൂഹ്യ വനവൽക്കരണത്തിൻ്റെ ഭാഗമായി വനംവകുപ്പ് തന്നെയാണ് വർഷങ്ങൾക്ക് മുൻപ് ഇത് വയനാട്ടിലെത്തിച്ചത്. ഇപ്പോൾ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും മുതുമല, ബന്ദിപ്പൂർ, നാഗർഹോള എന്നി വന്യജീവി സങ്കേതങ്ങളിലും മഞ്ഞകൊന്ന വ്യാപിച്ചിട്ടുണ്ട്. മുളച്ച് രണ്ടാം വർഷം പൂക്കുന്ന മഞ്ഞകൊന്നയിൽ ഒരു സീസണിൽ 5000 മുതൽ 7000 രെ വിത്തുകൾ ഉണ്ടാകും. മഞ്ഞകൊന്നയുടെ താഴെ അടിക്കാട് ഉണ്ടാകാറില്ല. പെട്ടെന്ന് മുളച്ച് വളരുന്നത് കൊണ്ട് മറ്റുവൃക്ഷങ്ങൾക്കും ഭീഷണിയാണ്‌ മഞ്ഞക്കൊന്ന. ഇലയിലും തടിയിലും വിഷാംശമുള്ള മഞ്ഞകൊന്ന വിറകായി ഉപയോഗിക്കാനും സാധിക്കില്ല.

വയനാട്ടിൽ വനത്തിന് ഭീഷണിയായി മഞ്ഞക്കൊന്ന
Intro:വാണിയന്നൂർ അമ്പലപ്പറമ്പ് ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിൻറെ ഭൂമി കൈയേറി മതിൽ കെട്ടാൻ ശ്രമിച്ചവരെ തടഞ്ഞ വയോധികന് മർദ്ദനം


Body:വയോധികന് മർദ്ദനം


Conclusion: തിരൂർ വാണിയന്നൂർ അമ്പലപ്പറമ്പ് ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിൻറെ ഭൂമി കൈയേറി മതിൽ കെട്ടാൻ ശ്രമിച്ചവരെ തടഞ്ഞ വയോധികന് മർദ്ദനം ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കൂടിയായ അധികാരത്തിൽ അപ്പുക്കുട്ടനെ ആണ് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത് പരിക്കേറ്റ അപ്പുകുട്ടൻ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

byte


അപ്പുക്കുട്ടൻ


1.92 ഏക്കർ സ്ഥലമാണ് വാണിയന്നൂർ അമ്പലപ്പറമ്പ് ശിവ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാൽ അടുത്തകാലത്ത് പ്രദേശവാസിയായ മുഹമ്മദ് കുട്ടി എന്നയാൾ ഒരേക്കറോളം സ്ഥലം ബലമായി ആയി കൈയ്യേറുക ആയിരുന്നു വ്യാജരേഖ ചമച്ച് ഒന്നിലേറെ പേർ സ്ഥലം ഉറച്ചുനിൽക്കുകയും ചെയ്തു ഇതിനെതിരെ ക്ഷേത്രഭാരവാഹികൾ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു നടപ്പാക്കാൻ ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് മുമ്പ് എന്നയാളും സഹായികളും കൂടി സ്ഥലത്ത് മതിൽ കെട്ടാൻ ശ്രമം നടത്തിയത് ഇത് തടയാൻ ശ്രമിച്ച ക്ഷേത്രഭാരവാഹികളെ മർദ്ദിക്കുകയായിരുന്നുപരിക്കേറ്റ അപ്പുകുട്ടൻ തിരൂർ ജില്ലാ ആശുപത്രി ചികിത്സയിലാണ്

Last Updated : May 14, 2019, 11:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.