ETV Bharat / state

സ്‌കൂൾ വിദ്യാര്‍ഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

author img

By

Published : Feb 1, 2020, 10:40 PM IST

ആത്മഹത്യ ചെയ്‌ത വിദ്യാര്‍ഥിയുടെ കമ്പളക്കാടുള്ള വീട് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സന്ദർശിച്ചു

സ്‌കൂൾ വിദ്യാര്‍ഥിയുടെ ആത്മഹത്യ  മുട്ടില്‍ സ്‌കൂൾ ആത്മഹത്യ  മുട്ടില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ  വയനാട് വിദ്യാര്‍ഥി ആത്മഹത്യ  ഫാത്തിമ നസില ആത്മഹത്യ  ശുചിമുറി ആത്മഹത്യ  വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്  educational minister  wayanad student suicide  school toilet suicide
സ്‌കൂൾ വിദ്യാര്‍ഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

വയനാട്: വയനാട്ടിലെ മുട്ടില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. വിദ്യാര്‍ഥിയുടെ കമ്പളക്കാടുള്ള വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. വ്യാഴാഴ്‌ചയായിരുന്നു പ്ലസ്‌ടു വിദ്യാർഥി ഫാത്തിമ നസിലയെ സ്‌കൂളിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിട്ടും സംഭവം മറച്ചുവെക്കാൻ ശ്രമിച്ച സ്‌കൂൾ അധ്യക്യതരുടെ നടപടി ദുരൂഹത സൃഷ്‌ടിച്ചിരുന്നു. ശുചിമുറിക്കുള്ളില്‍ വിദ്യാർഥിയെ അവശനിലയിൽ കണ്ടെത്തിയെന്നായിരുന്നു സ്‌കൂൾ അധികൃതർ പൊലീസിന് ആദ്യം നൽകിയ മൊഴി. എന്നാൽ മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ വന്നതോടെ കലക്‌ടര്‍, ജില്ലാ പൊലീസ് മേധാവി, ഡിഎംഒ എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.

Intro:വയനാട്ടിലെ മുട്ടിൽ WM0Hടടൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ് ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി Cരവീന്ദ്രനാഥ് പറഞ്ഞു 'മരിച്ച വിദ്യാർത്ഥിനിയുടെ
കമ്പളക്കാടുള്ള വീട് മന്ത്രി സന്ദർശിച്ചു. ഡബ്ലളിയു എം ഒ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് ടു, വിദ്യാർഥിനി ഫാത്തിമ നസിലയെ സ്കൂളിെലെ ശുചിമുറിയില്‍ വ്യാഴാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണ്
. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോമോർട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് : വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ടും സംഭവം മറച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധ്യക്യതരുടെ നടപടി ദുരൂഹതയുണർത്തിയിരുന്നു.
ശുചിമുറിക്കുള്ളില്‍ വിദ്യാർഥിനിയെ അവശനിലയിൽ കണ്ടെത്തിയെന്നായിരുന്നു സ്ക്കൂൾ അധികൃതർ പൊലിസിന് ആദ്യം നൽകിയ മൊഴി. എന്നാൽ മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ വന്നതോടെ കളക്ടര്‍, ജില്ല പോലീസ് മേധാവി, ഡിഎംഒ എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകുകയായിരുന്നു.

Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.