ETV Bharat / state

വയനാട് വാകേരി സിസിയില്‍ വീണ്ടും കടുവ ; പശുക്കിടാവിനെ ഭക്ഷിച്ചു

author img

By ETV Bharat Kerala Team

Published : Dec 24, 2023, 10:56 AM IST

Again Tiger in Wayanad : രണ്ടുവര്‍ഷം മുമ്പ് പ്രദേശത്ത് ഭീതി പടര്‍ത്തി വിലസിയിരുന്ന പെണ്‍കടുവയെ വനം വകുപ്പ് കൂടുവച്ച് പിടികൂടിയിരുന്നു. പിന്നീടും പലതവണ ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു

Again Tiger in Wayanadu  killed and eat calf  two year ago tiger  moodakkolli  eight km distance  man attacked and killed is 8 km distance  eightmonths old calf killed  വാകേരി സിസിയില്‍ വീണ്ടും കടുവ  എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു തിന്നു  പലതവണ ഇവിടെ കടുവയുടെ സാന്നിധ്യം
Again tiger in wayanadu killed and eat calf

ബത്തേരി : വാകേരി സിസിയില്‍ നാട്ടുകാരില്‍ ഭീതി പടര്‍ത്തി വീണ്ടും കടുവ. പ്രദേശവാസിയായ ഞാറക്കാട്ടില്‍ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത് (Again Tiger in Wayanad). തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നു തിന്നു (Tiger killed and eat calf ) രാവിലെ നടക്കാനിറങ്ങിയ സുരേന്ദ്രന്‍ വഴിയരികില്‍ കെട്ടഴിഞ്ഞ നിലയില്‍ തള്ള പശുവിനെ കണ്ടതിനെ തുടര്‍ന്ന് തൊഴുത്തില്‍ നോക്കിയപ്പോഴാണ് ഏകദേശം പൂര്‍ണമായും ഭക്ഷിച്ച നിലയില്‍ പശുക്കിടാവിന്‍റെ ശരീരാവശിഷ്ടം കണ്ടത്.

രണ്ടുവര്‍ഷം മുമ്പ് പ്രദേശത്ത് ഭീതി പടര്‍ത്തി വിലസിയിരുന്ന പെണ്‍കടുവയെ വനം വകുപ്പ് കൂടുവച്ച് പിടികൂടിയിരുന്നു. പിന്നീടും പലതവണ ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. യുവാവിനെ കടുവ ആക്രമിച്ച് കൊന്ന മൂടക്കൊല്ലിയില്‍ നിന്ന് എട്ട് കിലോമീറ്ററോളം മാറിയാണ് ഈ സംഭവം നടന്നിരിക്കുന്നത്.

Also Read:നരഭോജി കടുവയ്‌ക്ക് ശസ്‌ത്രക്രിയ; ചികിത്സ നടന്നത് തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍

നരഭോജി കടുവയ്‌ക്ക് ശസ്‌ത്രക്രിയ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നരഭോജി കടുവയുടെ മുഖത്തെ മുറിവിന് ശസ്ത്രക്രിയ നടത്തി (Puthoor zoological park). മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ആർ കീർത്തി അറിയിച്ചു . വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാമിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

രണ്ടുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ അഞ്ച് മണി വരെ നീണ്ടു. ഇനി ഏഴ് ദിവസം കടുവയെ നിരീക്ഷിക്കുമെന്നും സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ അറിയിച്ചു. വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ കടുവയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുത്തൂരിലെത്തിച്ചത് (Tiger caught from wayanad)

നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു:

കടുവ തൃശൂർ സുവോളജിക്കൽ പാർക്കിൽ: വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. കടുവയ്ക്ക് പ്രത്യേക ഐസൊലേഷൻ സൗകര്യം ഉൾപ്പടെ സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. വനംവകുപ്പിന്‍റെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്.

വയനാട്ടില്‍ പ്രജീഷ് എന്ന കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനാൽ ഈ കടുവയെ വെടിവച്ച് കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ കടുവയെ കൊല്ലണമെന്ന പ്രദേശവാസികളുടെ ആവശ്യം വനംവകുപ്പ് തള്ളുകയായിരുന്നു. മുഖത്ത് പരിക്കുള്ളതിനാൽ കടുവയ്‌ക്ക് ആദ്യം വേണ്ട ചികിത്സ നൽകിയതിനുശേഷം 8.20 ഓടെ ഐസൊലേഷൻ കൂട്ടിലേക്ക് മാറ്റി. ഡിഎഫ്ഒയും (divisional forest officer) ആർആർടി (Rapid response team) അംഗങ്ങളും സംഘത്തിലുണ്ട്.

കടുവയ്ക്ക് വിദഗ്‌ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ആർ. കീർത്തി അറിയിച്ചു. ഡിസംബര്‍ 18ന് ഏറെ വൈകിയാണ് കടുവയെ ജീവനോടെ കൊണ്ട് പോകാന്‍ പ്രദേശവാസികള്‍ അനുവാദം നല്‍കിയത്. കൊല്ലപ്പെട്ട യുവാവിന്‍റെ ഒരു ബന്ധുവിന് വനം വകുപ്പില്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് അരക്കോടി രൂപ സഹായധനമായി നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കടുവയെ ജീവനോടെ നാട്ടുകാര്‍ വനപാലകര്‍ക്ക് വിട്ടുകൊടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.