ETV Bharat / state

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സഹോദരനെ കൊന്ന് കുഴിച്ചുമൂടി

author img

By

Published : Mar 24, 2022, 6:16 PM IST

തൃശൂർ ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

youth killed by brother in thrissur cherp  youth killed by brother  തൃശൂരിൽ സഹോദരനെ കൊന്ന് കുഴിച്ചുമൂടി  മദ്യപാനം കൊലപാതകം
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് തൃശൂരിൽ സഹോദരനെ കൊന്ന് കുഴിച്ചുമൂടി

തൃശൂര്‍: ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മുത്തുള്ളിയാല്‍ സ്വദേശി കെ.ജെ ബാബുവാണ് (27) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ കെ.ജെ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് തൃശൂരിൽ സഹോദരനെ കൊന്ന് കുഴിച്ചുമൂടി

ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും സാബു പൊലീസില്‍ മൊഴി നല്‍കി. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയായിരുന്നു കൊലപാതകം.

ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് സമീപത്തെ തോപ്പിൽ കുഴിച്ചിടുകയായിരുന്നു. വ്യാഴാഴ്‌ച സ്ഥലത്ത് രാവിലെ പശുവിനെ കെട്ടാനായി പോയ ആളാണ് മണ്ണ് ഇളകി കിടക്കുന്നതായും കുറച്ച് ഭാഗത്ത് മണ്ണ് മാറിക്കിടക്കുന്നതായും കണ്ടത്.

സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റി നോക്കിയപ്പോഴാണ് മൃതദേഹത്തിന്‍റെ കൈ കണ്ടത്. ഈ കൈയില്‍ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍പ്പ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജില്ല റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്‌ധരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

Also Read: കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ; ഡ്രൈവർക്ക് മർദനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.