ETV Bharat / state

കുന്നംകുളം ഹണി ട്രാപ്പ്; 71 കാരനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

author img

By

Published : Oct 12, 2022, 11:40 AM IST

നഗ്നചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ചാവക്കാട് സ്വദേശിയായ 71കാരനിൽ നിന്നാണ് യുവതി പണം തട്ടിയെടുത്തത്. കേസിൽ പെരുമ്പിലാവ് സ്വദേശി രാജിയാണ് അറസ്‌റ്റിലായത്.

കുന്നംകുളത്ത് ഹണി ട്രാപ്പ്  honey trap case  kunnamkulam  kunnamkulam honey trap  കുന്നംകുളം ഹണി ട്രാപ്പ്  ഹണി ട്രാപ്പ്  71 വയസുകാരനിൽ നിന്നും ലക്ഷങ്ങൾ തട്ടി  യുവതി പിടിയിൽ  തൃശ്ശൂർ  പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി  പെരുമ്പിലാവ്  തുപ്പിലശ്ശേരി  തൃശ്ശൂർ വാർത്ത  thrissur
കുന്നംകുളം ഹണി ട്രാപ്പ്; 71 കാരനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് വയോധികനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവതി അറസ്‌റ്റിൽ. പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി രാജിയാണ് പിടിയിലായത്. 71വയസുകാരനിൽ നിന്നാണ് യുവതി പണം തട്ടിയെടുത്തത്.

കുന്നംകുളം ഹണി ട്രാപ്പ് ; 71 വയസുകാരനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

യുവതിയും വൃദ്ധനും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 50 ലക്ഷം രൂപയാണ് യുവതി ഇയാളിൽ നിന്നും ആവശ്യപ്പെട്ടത്. എന്നാൽ മൂന്നു ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തതായി പൊലീസ്‌ പറഞ്ഞു.

സുഹൃത്ത് വഴിയാണ് ചാവക്കാട് സ്വദേശിയായ 71കാരൻ യുവതിയെ പരിചയപ്പെടുന്നത്. ഇയാളെ യുവതി കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ഇയാളും യുവതിയും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഇത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടു.

3 ലക്ഷത്തോളം രൂപയാണ് യുവതി കൈക്കലാക്കിയത്. പല സമയങ്ങളിലായി വിവിധ കാരണങ്ങൾ പറഞ്ഞാണ് യുവതി പരാതിക്കാരനിൽ നിന്നും പണം തട്ടിയത്. 50 വർഷത്തോളമായി ഗൾഫിലായിരുന്ന പരാതിക്കാരന്‍റെ സാമ്പത്തിക അവസ്ഥ കൃത്യമായി മനസിലാക്കിയതിനു ശേഷമാണ് പ്രതികൾ വൃദ്ധനെ ഹണി ട്രാപ്പിൽ കുടുക്കിയത്.

കേസിൽ പിടിയിലായ യുവതി രണ്ടാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.