ETV Bharat / state

തൃശൂരില്‍ മദ്യലഹരിയില്‍ ആഡംബര കാറുകളുടെ മത്സരയോട്ടം ; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

author img

By

Published : Jul 21, 2022, 7:56 AM IST

Updated : Jul 21, 2022, 8:19 AM IST

ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന ടാക്‌സി കാറില്‍ മത്സരയോട്ടം നടത്തിയ മഹീന്ദ്ര ഥാര്‍ ഇടിച്ചാണ് അപകടം. ടാക്‌സി കാറിലുണ്ടായിരുന്ന പാടൂക്കാട് സ്വദേശിയാണ് മരിച്ചത്

thrissur taxi car accident  mahindra thar accident in thrissur  mahindra thar bmw race accident thrissur  തൃശൂര്‍ മത്സരയോട്ടം അപകടം  തൃശൂര്‍ കാറപകടം  തൃശൂര്‍ പോട്ടൂര്‍ വാഹനാപകടം
തൃശൂരില്‍ മദ്യലഹരിയില്‍ ആഡംബര കാറുകളുടെ മത്സരയോട്ടം: ഓരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

തൃശൂര്‍ : മദ്യലഹരിയില്‍ മത്സരയോട്ടം നടത്തിയ മഹീന്ദ്ര ഥാര്‍, ടാക്‌സി കാറിലിടിച്ച് ഒരാള്‍ മരിച്ചു. ടാക്‌സി യാത്രക്കാരന്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ (67) ആണ് മരിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി (20-07-2022) തൃശൂര്‍ പോട്ടൂരിലാണ് സംഭവം.

മഹീന്ദ്ര ഥാറും, ബി.എം.ഡബ്ല്യു കാറും മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടം. അമിത വേഗതയിലെത്തിയ മഹീന്ദ്ര ഥാർ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ രവിശങ്കറും കുടുംബവും സഞ്ചരിച്ച ടാക്‌സി കാറിൽ ഇടിക്കുകയായിരുന്നു. രവിശങ്കറിനെ കൂടാതെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകള്‍ വിദ്യ, ടാക്‌സി ഡ്രൈവർ ഇരവിമംഗലം സ്വദേശി രാജൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

തൃശൂരില്‍ മദ്യലഹരിയില്‍ ആഡംബര കാറുകളുടെ മത്സരയോട്ടം ; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പരിക്കേറ്റ ഇവരെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 67 വയസുള്ള രവിശങ്കറിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അപകടം വരുത്തിവച്ച ബി.എം.ഡബ്ല്യു കാര്‍ നിര്‍ത്താതെ പോയി.

ഇടിച്ച, ഥാറിലുണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വാഹനം ഓടിച്ചിരുന്ന ഷെറിൻ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ അന്വേഷണസംഘം കണ്ടെത്തി. അപകടസമയത്ത് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

Last Updated :Jul 21, 2022, 8:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.