ETV Bharat / state

തൃശൂർ അന്തിക്കാട് കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ

author img

By

Published : Oct 12, 2020, 11:43 AM IST

അന്തിക്കാട് വട്ടുകുളം ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസമാണ് നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ നിതിനെ അക്രമി സംഘം കൊലപ്പെടുത്തിയത്.

തൃശൂർ അന്തിക്കാട് കൊലപാതകം  അന്തിക്കാട് നിതിൻ കൊലപാതകം  തൃശൂർ കൊലപാതകം  thrissur anthikkad nithin murder  nithin murder latest news
തൃശൂർ

തൃശൂർ: അന്തിക്കാട് നിതിൻ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലേക്ക് രക്ഷപ്പെടാൻ സഹായിച്ച മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്‌തു. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടത് കാറ്ററിങ് സ്ഥാപനത്തിന്‍റെ വാഹനത്തിലായിരുന്നു. ഈ വാഹനം എറണാകുളത്തെ പനങ്ങാട് നിന്നും പൊലീസ് കണ്ടെത്തി. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികാരം കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസ് വിലയിരുത്തൽ. രാഷ്ട്രീയ കാരണങ്ങൾ ഇതുവരെയും കണ്ടെത്താനായില്ല. കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട നിതിൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.