ETV Bharat / state

ഓണ്‍ലൈന്‍ പഠനത്തിന് 600 ടെലിവിഷന്‍ സെറ്റുകൾ: സഹായവുമായി നാട്ടിക സിപിഎം

author img

By

Published : Jun 7, 2020, 10:45 PM IST

നാട്ടികയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 600 കുട്ടികള്‍ക്കാണ് സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റി ടെലിവിഷന്‍ നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥ് നിർവ്വഹിച്ചു.

cpm  educational minister kerala  online class  tv  television  thrissur  nattika
ഓണ്‍ലൈന്‍ പഠനത്തിന് 600 ടെലിവിഷന്‍ സെറ്റുകൾ നൽകി സി.പി.എം. നാട്ടിക ഏരിയാ കമ്മിറ്റി

തൃശൂർ: നാട്ടികയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 600 കുട്ടികള്‍ക്ക് സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റി ടെലിവിഷന്‍ നൽകി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥ് നിർവ്വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മറ്റുള്ളവരും ഇത് പിന്തുടരാൻ തയ്യാറായാൽ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ഏറ്റവും വേഗത്തിൽ ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏങ്ങണ്ടിയൂര്‍ മുതല്‍ കയ്‌പമംഗലം വരെയുള്ള നാട്ടിക ഏരിയയിലെ സർക്കാർ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തിൽ ടി.വി ലഭ്യമാകുക. ഉദ്ഘാടന ചടങ്ങിൽ നാട്ടിക സ്വദേശി ടി.കെ. ഹരിദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ കൈമാറി. ചേറ്റുവ എഫ് സി. ബിരിയാണി മേളയിലൂടെ സമാഹരിച്ച തുകയും നൽകി. തൃപ്രയാർ ലെമർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ചേറ്റുവ സ്വദേശി നൗറൽ ഫാത്തിമ തന്‍റെ കാശു കുടുക്ക മന്ത്രിയെ ഏൽപിച്ചു.

ഓണ്‍ലൈന്‍ പഠനത്തിന് 600 ടെലിവിഷന്‍ സെറ്റുകൾ നൽകി സി.പി.എം. നാട്ടിക ഏരിയാ കമ്മിറ്റി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.