ETV Bharat / state

ഇന്ധന നികുതി, പിണറായി സർക്കാരിൻ്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ

author img

By

Published : Nov 4, 2021, 2:20 PM IST

Updated : Nov 4, 2021, 2:35 PM IST

കേന്ദ്രത്തെ മാതൃകയാക്കി സംസ്ഥാനത്ത് പെട്രോൾ നികുതി കുറയ്ക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്‌ കെ സുരേന്ദ്രൻ.

ഇന്ധന നികുതി  പിണറായി  പിണറായി സർക്കാര്‍  കെ സുരേന്ദ്രൻ  തൃശൂർ  സാമ്പത്തിക പ്രതിസന്ധി  petrol diesel price hike  petrol price hike  k surendran  bjp  pinarayi government  narendra modi  fuel price kerala  fuel price india
ഇന്ധന നികുതി; പിണറായി സർക്കാരിൻ്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ

തൃശൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ജനങ്ങൾ ബുദ്ധിമുട്ടരുത് എന്ന് കരുതി കേന്ദ്ര സർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കുറച്ചിട്ടും ഇന്ധന നികുതി കുറയ്ക്കി‌ല്ലെന്ന പിണറായി സർക്കാരിൻ്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ.

ഇന്ധന നികുതി, പിണറായി സർക്കാരിൻ്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ

ഓട്ടോ - ബസ്‌ തൊഴിലാളികളെല്ലാം സമരത്തിനിറങ്ങുമെന്നു പറഞ്ഞിട്ടും തൊഴിലാളി വർഗ പാർട്ടിയെന്നു പറയുന്ന സിപിഎം ഭരിക്കുന്ന കേരളത്തിൽ ഒരു നയാ പൈസ പോലും നികുതി കുറയ്ക്കാൻ തയ്യാറല്ലെന്ന പിണറായി സർക്കാറിൻ്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കേന്ദ്രത്തെ മാതൃകയാക്കി സംസ്ഥാനത്ത് പെട്രോൾ നികുതി കുറയ്ക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ALSO READ: കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

നികുതി കുറയ്ക്കി‌ല്ലെന്ന പിണറായി സർക്കാരിൻ്റെ ഈ തീരുമാനം ഹൃദയശൂന്യമായ നടപടിയാണെന്നും പാവപ്പെട്ട തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസിലാകാത്ത പിണറായിയുടെയും ബാലഗോപാലിൻ്റെയും ഹൃദയം കരിങ്കല്ലിന് സമാനമാണെന്നും സുരേന്ദ്രൻ തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Last Updated :Nov 4, 2021, 2:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.