ETV Bharat / state

തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം

author img

By

Published : Nov 25, 2022, 12:21 PM IST

തിരുവില്വാമലയിലേക്ക് 30 യാത്രക്കാരുമായി വരികയായിരുന്ന സുമംഗലി ബസാണ് 10 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

തിരുവില്വാമല  തൃശൂര്‍ കൊണ്ടാഴി  തൃശൂര്‍ കൊണ്ടാഴിയിൽ ബസ് അപകടം  സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം  സ്വകാര്യ ബസ് മറിഞ്ഞ് അപകടം  സ്വകാര്യ ബസ് അപകടം  പഴയന്നൂര്‍ വടക്കേത്തറ സമൂഹികാരോഗ്യ കേന്ദ്രം  ചേലക്കര താലൂക്ക് ആശുപത്രി  ബസ് അപകടം തൃശൂർ  തൃശൂരിൽ ബസ് മറിഞ്ഞു  bus accident in thrissur  bus accident  bus overturned into a ditch  thrissur accident  ബസ് അപകടം
തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം

തൃശൂര്‍: കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. തിരുവില്വാമലയിലേക്ക് വരികയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. 30 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പത്തടിയോളം താഴ്‌ചയിലേക്ക് ബസ് മറിയുകയായിരുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരായിരുന്നു അപകടസമയം ബസിലുണ്ടായിരുന്നത്. നാട്ടുകാരും പൊലീസുകാരും ചേര്‍ന്നാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

നിസാര പരിക്കേറ്റവരെ പഴയന്നൂര്‍ വടക്കേത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുള്ളവരെ ചേലക്കര താലൂക്ക് ആശുപത്രിയിലും ഒറ്റപ്പാലത്തെ ആശുപത്രിയിലും എത്തിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.