ETV Bharat / state

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക; സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

author img

By

Published : Jul 24, 2021, 7:34 PM IST

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചത്.

സിക വൈറസ്  zika virus  zika reported two persons in the state  Thiruvananthapuram news  തിരുവനന്തപുരം വാര്‍ത്ത  തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  Thiruvananthapuram Medical College  കേരള വാര്‍ത്ത  kerala news
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക; സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക രോഗം സ്ഥിരീകരിച്ചു. തലസ്ഥാനത്തെ കുമാരപുരം സ്വദേശി, കൊല്ലം കൊട്ടാരക്കര സ്വദേശിനി എന്നിവര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 46 ആയി. അഞ്ച് പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ആശുപത്രിയിലല്ല കഴിയുന്നത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ALSO READ: 'അന്വേഷണം വെറും പ്രഹസനം'; കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.