ETV Bharat / state

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം; ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്

author img

By ETV Bharat Kerala Team

Published : Jan 6, 2024, 8:09 PM IST

Youth Congress workers Get Bail On Conditions : 27 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് മാസക്കാലം എല്ലാ ബുധനാഴ്‌ചയും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം

COURT News  യൂത്ത് കോണ്‍ഗ്രസ്  മുഖ്യമന്ത്രിയുടെ രാജി  ഉപാധികളോടെ ജാമ്യം  workers get bail
Youth Congress workers Get Bail On Conditions

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് കേസിലെ
27 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം. രണ്ട് മാസം പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ എല്ലാ ബുധനാഴ്ച്ചയും ഹാജരാകണം. 50,000 രൂപയുടെ ജാമ്യ വ്യവസ്ഥ എന്നീ ഉപാധികളോടെയാണ് ജാമ്യം(Youth Congress workers Get Bail On Conditions ). തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ താണ് ഉത്തരവ്.

അഭിജിത് വിജയൻ, അനീഷ്, അതുൽ , പ്രേംലാൽ, ബിനുകുമാർ, അക്സർ ഷാ,രാഹുൽ, ജോഫിൻ, റമീസ് ഹുസൈൻ, വിവേക്, നോയൽ ടോമിൻ, സജിത്ത്, ജിഷ്ണു, അദ്വൈത,സനൽ, വൈശാഖ്, ചൈത്ര, മുഹമ്മദ് റഫീഖ്, അജയൻ, ജനീഷ്,ഹൈദരാലി, ഹനോക് ജേസഫ് , വിപിൻ , കൃഷ്ണ കാന്ത്, ബൈജ, അബ്ദുൾ ജമീർ എന്നീ 27 പ്രതികൾക്കാണ് ജാമ്യം.

പ്രതികൾ പെതുമുതൽ നശിപ്പിച്ചിട്ടില്ല, ഇവിടെ നഷ്ട്ടം സംഭവിച്ചത് പൊലീസ് വകുപ്പിനാണ് എന്നും ഉത്തരവിൽ പറയുന്നു. 17 ദിവസത്തിന് ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസ്സം ചെയ്യുക , ഹെൽമറ്റ്, ഫീൽഡ് എന്നിവ നശിപ്പിച്ചതടക്കം 50,000 രൂപയുടെ നഷ്ട്ടം വരുത്തി എന്നാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.