ETV Bharat / state

സരിത എസ് നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

author img

By

Published : Feb 1, 2021, 3:55 PM IST

Updated : Feb 1, 2021, 4:28 PM IST

മാർച്ചിനു നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സരിത എസ് നായർ  യൂത്ത് കോൺഗ്രസ് മാർച്ച്  ബെവ് കോ നിയമനതട്ടിപ്പ്  Saritha S Nair  Youth Congress march
സരിത എസ് നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ബെവ് കോ നിയമനതട്ടിപ്പിൽ സരിത എസ് നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്. തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിനു നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സരിത എസ് നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത എസ് നായരെ സർക്കാർ ആയുധമാക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. തട്ടിപ്പ് നടത്തിയ സരിത എസ് നായരെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.

Last Updated : Feb 1, 2021, 4:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.