ETV Bharat / state

തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

author img

By

Published : Aug 21, 2021, 1:03 PM IST

കുടുംബ വഴക്കിനെത്തുടർന്ന് അയൽവാസിയായ ഗിരീഷ് രാജിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

women killed by neighbor at Thiruvananthapuram  women killed by neighbour  തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി  തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: കുടുംബ വഴക്കിനെത്തുടർന്ന് തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവല്ലം നിരപ്പിൽ സ്വദേശി രാജി(40) ആണ് മരിച്ചത്. അയൽവാസിയായ ഗിരീഷനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉത്രാടദിനത്തിൽ രാത്രിയോടെയാണ് സംഭവം.

കുടുംബ വഴക്കിനെത്തുടർന്ന് അയൽവാസിയായ ഗിരീഷ് രാജിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ മുൻപും തർക്കവും വഴക്കും പതിവായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

Also Read: പെൺകുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കാമുകൻ

രാജിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവങ്ങളെത്തുടർന്ന് സമീപത്ത് താമസിച്ചു പോന്നിരുന്ന ഗിരീഷിൻ്റെ കുടുംബം താമസ സ്ഥലത്ത് നിന്ന് മാറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.