ETV Bharat / state

'റംസാന് മുസ്ലിങ്ങളുടെ വീടുകൾ സന്ദർശിക്കും' ; വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്ന് പ്രകാശ് ജാവദേക്കർ

author img

By

Published : Apr 15, 2023, 12:27 PM IST

Updated : Apr 15, 2023, 5:27 PM IST

ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷിൻ്റെ വീട് സന്ദർശിച്ച് പ്രകാശ് ജാവദേക്കർ. ക്രൈസ്‌തവ പുരോഹിതരും പ്രഭാത ഭക്ഷണം കഴിക്കാൻ എത്തി.

prakash javadekar about vishu  bjp leader prakash javadekar  prakash javadekar bjp  prakash javadekar vishu  bjp muslim houses visit  ramzan bjp  പ്രകാശ് ജാവദേക്കർ  പ്രകാശ് ജാവദേക്കർ വിഷു  വിഷുവിനെ കുറിച്ച് പ്രകാശ് ജാവദേക്കർ  പ്രകാശ് ജാവദേക്കർ ബിജെപി  റംസാൻ ബിജെപി  ബിജെപി വിഷു ആഘോഷം  ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ്  bjp vishu
പ്രകാശ് ജാവദേക്കർ

പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട്

തിരുവനന്തപുരം : എൽഡിഎഫും യുഡിഎഫും ബിജെപിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരുന്നത് നല്ല നിലയിൽ അല്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. റംസാന് മുസ്ലിം മത വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. വിഷു ദിനമായ ഇന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷിൻ്റെ വഞ്ചിയൂരിൽ ഉള്ള വീട്ടിൽ പ്രകാശ് ജാവദേക്കറും ക്രൈസ്‌തവ പുരോഹിതരും വിഷു ആഘോഷങ്ങളുടെ ഭാഗമായി പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വിഷു ദിനത്തിൽ ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമത വിഭാഗത്തിൽപ്പെട്ടവർ എത്തുന്നുണ്ട്. ഇതാണ് യഥാർഥ ഇന്ത്യ. രാജ്യത്ത് ആഘോഷങ്ങൾ എല്ലാം ഒരുമിച്ചാണ് കൊണ്ടാടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. സന്ദർശനത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ല. സൗഹൃദത്തിന്‍റെ പേരിലാണ് സന്ദർശനമെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ ക്രൈസ്‌തവ ദേവാലയങ്ങളിലും ബിഷപ്പുമാരുടെ വസതികളിലും സന്ദർശനം നടത്തിയിരുന്നു.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ സന്ദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ ഡൽഹിയിലെ പള്ളിയിലെത്തിയ മോദി പ്രാർഥനയില്‍ പങ്കെടുത്ത് 20 മിനിറ്റോളം അവിടെ ചെലവഴിച്ചു. പുരോഹിതന്മാരുമായും വിശ്വാസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബിജെപിയുടെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമർശനമാണ് എൽഡിഎഫും യുഡിഎഫും ഉന്നയിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിർത്താൻ സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഎമ്മും കുറ്റപ്പെടുത്തിയിരുന്നു. ശക്തമായ മതനിരപേക്ഷ കാഴ്‌ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ വിമർശിച്ചിരുന്നു.

Also read : 'ബിജെപിയുടെ ക്രൈസ്‌ത ദേവാലയ സന്ദർശനം അങ്ങേയറ്റം അപലപനീയം; മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കണ്ട': മന്ത്രി ആന്‍റണി രാജു

പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സംഘപരിവാർ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണെന്നും അരമനകൾ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകൾ ഇത് അടിവരയിടുന്നതാണ് എന്നുമായിരുന്നു സിപിഎമ്മിന്‍റെ കുറ്റപ്പെടുത്തൽ. സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു.

Also read : 'ബിജെപിയുടെ മുസ്‌ലിം വീട് സന്ദര്‍ശനം കുറുക്കന്‍ കോഴിയെ കാണാനെത്തും പോലെ'; 'പുള്ളിപ്പുലിയുടെ പുള്ളി മായ്‌ച്ചാല്‍ മാറില്ല': കെ സുധാകരന്‍

ക്രൈസ്‌തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകയില്‍ ബിജെപി മന്ത്രി മുനിരത്‌ന ജനങ്ങളോട് ആഹ്വാനം ചെയ്‌തത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്‌തവരോട് കാട്ടുന്നതെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Last Updated : Apr 15, 2023, 5:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.