ETV Bharat / state

Weather Updates Kerala: സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

author img

By ETV Bharat Kerala Team

Published : Oct 12, 2023, 8:47 AM IST

Kerala Rain Updates: കേരളത്തില്‍ അടുത്ത 4 ദിവസം മഴ തുടരും. ഇന്ന് 5 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലര്‍ട്ട്. കേരള തമിഴ്‌നാട് തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യത.

Weather Updates In Kerala  Weather Updates In Kerala  സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത  5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  യെല്ലോ അലര്‍ട്ട്  പരക്കെ മഴയ്ക്ക് സാധ്യത  കേന്ദ്ര കാലാവസ്ഥ വകുപ്പ്  Rain Updates In Kerala
Weather Updates In Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ (16-10-2023 വരെ) പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Rain Updates In Kerala). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് (ഒക്‌ടോബര്‍ 12) അഞ്ച് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് (Yellow Alert In Kerala).

മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ഒക്‌ടോബര്‍ 13) ഏഴ്‌ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്. കേരള തീരത്ത് ഇന്ന് (ഒക്‌ടോബര്‍ 12) രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിർദേശമുണ്ട്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങള്‍ പൂർണമായും ഒഴിവാക്കാനും നിർദേശം നൽകി. അതേസമയം നിലവിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.