ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴ തുടരും ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

author img

By

Published : Dec 12, 2022, 9:25 AM IST

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്. ഡിസംബർ 13 വരെ മത്സ്യബന്ധനത്തിന് വിലക്ക്

Weather updates kerala  Weather updates  rain  rain updates  yellow alert districts  yellow alert  മഴ  മഴ വാർത്തകൾ  മഴ മുന്നറിയിപ്പ്  മഴ വാർത്തകൾ  കേരളത്തിൽ മഴ  ഇന്ന് യെല്ലോ അലർട്ടുള്ള ജില്ലകൾ  നാളെ യെല്ലോ അലർട്ട്  യെല്ലോ അലർട്ട്  മാൻഡോസ് ചുഴലിക്കാറ്റ്  മാൻഡോസ് ചുഴലിക്കാറ്റ് കേരളം
സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. തമിഴ്‌നാട്ടിൽ കര തൊട്ട മാൻഡോസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി മാറിയതാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്.

നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 13 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.