ETV Bharat / state

സംസ്ഥാനത്ത് കനത്ത മഴ തുടരും ; 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

author img

By

Published : Jun 30, 2022, 10:22 AM IST

weather updates kerala  weather updates  rain updates kerala  rain updates  സംസ്ഥാനത്ത് കനത്ത മഴ തുടരും  കേരളത്തിൽ കനത്ത മഴ  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു  5 ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴ  കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത  5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ  സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത  ജാഗ്രത നിർദേശിച്ച് കാലാവസ്ഥ വകുപ്പ്  ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം  കാലാവസ്ഥ മോശം മത്സ്യബന്ധനത്തിന് വിലക്ക്  സംസ്ഥാനത്ത് യെല്ലോ അലർട്ട്  സംസ്ഥാനത്ത് ഓറഞ്ച് അലർട്ട്  yellow alert  orange alert
കേരളത്തിൽ കനത്ത മഴ തുടരും; 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് (30.06.2022) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ; ജൂലൈ 1 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 2: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 3: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30.06.2022) മുതൽ 04-07-2022 വരെയും, കർണാടക തീരങ്ങളിൽ ഇന്ന് (30.06.2022) മുതൽ 02-07-2022 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം വിലക്കേർപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.