ETV Bharat / state

മഴ മുന്നറിയിപ്പില്‍ മാറ്റം; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

author img

By ETV Bharat Kerala Team

Published : Nov 23, 2023, 3:24 PM IST

Weather Updates In Kerala  Kerala Rain Updates  Yellow And Orange Alert Announced  മഴ മുന്നറിയിപ്പില്‍ മാറ്റം  ഓറഞ്ച് അലര്‍ട്ട്  യെല്ലോ അലര്‍ട്ട്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  തലസ്ഥാനത്ത് ദുരിത പെയ്‌ത്ത്  കേരളത്തില്‍ മഴ തുടരും  കേരളത്തിലെ മഴ വാര്‍ത്തകള്‍  മഴ വാര്‍ത്തകള്‍  മഴക്കെടുതി വാര്‍ത്തകള്‍  Yellow Alert  Orange Alert  Orange Alert Announced In Kerala
Kerala Rain Updates; Yellow And Orange Alerts Announced

Rain Updates In Kerala: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരും. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മത്സ്യ ബന്ധനത്തിന് നിരോധനമില്ല. കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ തലസ്ഥാനത്ത് വ്യാപക നാശനഷ്‌ടം.

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്(Kerala Rain Updates; Yellow And Orange Alerts Announced).തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്‍റെ ഫലമായാണ് കേരളത്തില്‍ മഴ ശക്തി പ്രാപിച്ചത്. നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26 ഓടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 27 ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കും. ഇതിന്‍റെ ഫലമായി നവംബര്‍ 28 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം: കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

അതേ സമയം മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ 26 വരെ കടല്‍ പ്രക്ഷുബ്‌ധമാകാനുള്ള സാധ്യതയും പ്രവചിക്കുന്നു. വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ സജീവമാകുന്നതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് പരക്കെ കനത്ത മഴ ലഭിക്കുന്നത്. വരും ദിവസങ്ങളിലും മഴ കനക്കാനാണ് സാധ്യത. അതേസമയം നാളെ (നവംബര്‍ 24) രണ്ട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് നാളെ (നവംബര്‍ 24) യെല്ലോ അലര്‍ട്ടുള്ളത്.

തലസ്ഥാനത്ത് ദുരിത പെയ്‌ത്ത്: തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ (നവംബര്‍ 22) രാത്രി മുതല്‍ പെയ്‌ത മഴ കനത്ത നാശനഷ്‌ടമാണ് വിതച്ചത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ജില്ലയിലെ നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിച്ചു.

also read: കനത്ത മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട്, വ്യാപക നാശനഷ്‌ടവും ; ദുരിതത്തിലായി ജനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.