ETV Bharat / state

കാലവർഷം ശക്തിപ്പെടുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

author img

By

Published : Jul 3, 2023, 10:11 AM IST

ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്.

weather update kerala  weather update  kerala weather  rain  rain update  climate  kerala weather  കാലവർഷം  കേരള കാലവർഷം  മഴ  മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട്  yellow alert  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്  കേരളത്തിലെ കാലാവസ്ഥ  മഴ മുന്നറിയിപ്പ് യെല്ലോ അലർട്ട്  മഴ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ  ഓറഞ്ച് അലർട്ട്
മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നുത്.

weather update kerala  weather update  kerala weather  rain  rain update  climate  kerala weather  കാലവർഷം  കേരള കാലവർഷം  മഴ  മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട്  yellow alert  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്  കേരളത്തിലെ കാലാവസ്ഥ  മഴ മുന്നറിയിപ്പ് യെല്ലോ അലർട്ട്  മഴ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
മഴ മുന്നറിയിപ്പ്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ പുറപ്പെടുവിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം വരുന്ന മൂന്ന് മണിക്കൂറിൽ എറണാകുളം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം: വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരങ്ങളിൽ നാളെ രാത്രി 11:30 വരെ 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 45 സെന്‍റിമീറ്റർ മുതൽ 55 സെന്‍റിമീറ്റർ വരെ വേഗതയിൽ കടലാക്രമണം ഉണ്ടാകുമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾക്കും തീരദേശ വാസികൾക്കുമുള്ള ജാഗ്രത നിർദേശം : കടൽക്ഷോഭം രൂക്ഷമായാൽ അധികൃതരുടെ നിർദേശം സ്വീകരിച്ച് മാറി താമസിക്കണം. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട്, വള്ളം മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലത്തിൽ കെട്ടിയിടാൻ ശ്രദ്ധിക്കണം. അപകട സാധ്യത കണക്കിലെടുത്ത് ബീച്ചിലേക്കുള്ള യാത്രയും വെള്ളത്തിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ : അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറി താമസിക്കേണ്ട സാഹചര്യമുണ്ടായാൽ സഹകരിക്കണം. അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സ്വകാര്യ പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ പോസ്റ്റുകൾ ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.

അപകടാവസ്ഥയിലുള്ള ഇത്തരം സാഹചര്യങ്ങൾ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരന്ത സാധ്യതയുള്ള മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായ തയ്യാറാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ച് കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായും ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണു പോസ്റ്റുകൾ തകർന്ന് വീണ് ഉണ്ടാകാൻ ഇടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.