ETV Bharat / state

വി. ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വി.ഡി സതീശൻ

author img

By

Published : Jul 28, 2021, 11:38 AM IST

Updated : Jul 28, 2021, 11:56 AM IST

വിധി പ്രഖ്യാപനത്തോടെ ഒരു മന്ത്രിയും എംഎൽഎയും ഉൾപ്പെടെ ആറു പേർ വിചാരണ നേരിടേണ്ടതുണ്ട്.

വി.ഡി സതീശൻ  വി.ശിവൻകുട്ടി  വി.ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണം  മന്ത്രിസ്ഥാനം രാജിവെക്കണം  VD Satheesan  V Sivankutty to resign from the ministry  V Sivankutty
വി.ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി നിർദ്ദേശം വന്നതോടെ മന്ത്രി വി. ശിവൻകുട്ടി തൽസ്ഥാനത്തു നിന്ന് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാരിന്‍റെ ഹർജി തള്ളിക്കൊണ്ട് രൂക്ഷമായ വിമർശനമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. ഇതേ നിലപാടാണ് യുഡിഎഫ് മുൻപ് സ്വീകരിച്ചത്.

വി. ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വി.ഡി സതീശൻ

വിധി പ്രഖ്യാപനത്തോടെ ഒരു മന്ത്രിയും എംഎൽഎയും ഉൾപ്പെടെ ആറു പേർ വിചാരണ നേരിടേണ്ടതുണ്ട്. പരിപാവനമായ നിയമസഭ തല്ലി തകർക്കാൻ നേതൃത്വം നൽകിയ വ്യക്തി മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയ്ക്കും ധാർമികതക്കും എതിരാണെന്നും ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും സതീശൻ പറഞ്ഞു.

read more:നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി ; സർക്കാരിന് തിരിച്ചടി

Last Updated : Jul 28, 2021, 11:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.