ETV Bharat / state

VD Satheesan On Health Minister Staff Bribery Allegation ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരായ കൈക്കൂലി പരാതി ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ്; എല്ലാ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങെന്നും ആരോപണം

author img

By ETV Bharat Kerala Team

Published : Sep 27, 2023, 4:13 PM IST

Corruption Stories in All Departments says VD Satheesan : മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും നാണംകെട്ട അഴിമതി കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അഴിമതി നടത്തി പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരും ബന്ധപ്പെട്ടവരും പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Etv Bharat Bribery for Appointment  Veena George PA Bribary  Complaint Against Health Ministers Personal Staff  Complaint Against Veena George Personal Staff  VD Satheesan on Bribery for Appointment  V D Satheesan against Veena George  നിയമനത്തിന് കൈക്കൂലി  വീണാ ജോര്‍ജിന്‍റെ പഴ്‌സണല്‍ സ്റ്റാഫ് അംഗം  പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍  പിണറായി സര്‍ക്കാര്‍ അഴിമതി
Bribery for Appointment- VD Satheesan Says Complaint Against Health Minister's Personal Staff is Serious

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ (Veena George) പേഴ്‌സണല്‍ സ്റ്റാഫ് അംഗം നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (Bribery for Appointment- VD Satheesan Says Complaint Against Health Minister's Personal Staff is Serious). മന്ത്രിയുടെ ഓഫിസിനയച്ച പരാതി പൊലീസിന് കൈമാറാന്‍ വൈകിയത് ഗുരുതര വീഴ്‌ചയാണ്. ആരോഗ്യ വകുപ്പ് കേന്ദ്രീകരിച്ചുള്ള മറ്റ് നിയമനങ്ങളിലും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

"ഓഗസ്റ്റ് അവസാന വാരം ഈ വിഷയം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ വന്നിരുന്നെന്നാണ് മനസിലാക്കുന്നത്. സെപ്‌റ്റംബര്‍ നാലിന് ഇ-മെയിലിലൂടെ മന്ത്രിയുടെ ഓഫിസിന് പരാതി അയച്ചെന്നും പരാതിക്കാരന്‍ പറയുന്നു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സെപ്‌റ്റംബര്‍ 13-ന് രജിസ്റ്റേഡ് പോസ്റ്റിലും പരാതി അയച്ചു. എന്നിട്ടും പത്ത് ദിവസം കഴിഞ്ഞാണ് പരാതി പൊലീസിന് കൈമാറിയത്. ഇത് ഗുരുതര വീഴ്‌ചയാണ്." -വിഡി സതീശന്‍ പറഞ്ഞു.

വില്ലേജ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അത് വില്ലേജ് ഓഫിസര്‍ അറിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള നാടാണിത്. അങ്ങനെയെങ്കില്‍ പിഎ ഏത് രീതിയില്‍ പ്രവര്‍ത്തിക്കുന്നെന്ന് മന്ത്രി അറിയേണ്ടതല്ലേ? ഓഫിസില്‍ നടക്കുന്ന കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലേ? മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും നാണംകെട്ട അഴിമതി കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏതുവിധേനയും അഴിമതി നടത്തി പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ടവരും പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മന്ത്രിയുടെ പിഎ ക്കെതിരായ പരാതി: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പിഎ അഖില്‍ മാത്യുവിനും (Akhil Mathew) പത്തനംതിട്ടയിലെ സിപിഎം നേതാവ് അഖില്‍ സജീവിനും (Akhil Sajeev) എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. മന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന് തൊട്ടരികില്‍ വച്ച് വീണ ജോര്‍ജിന്‍റെ പിഎ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
Also Read: Health Minister Personal Staff Allegation: മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിന് 5 ലക്ഷം രൂപ വാങ്ങി; മന്ത്രി വീണ ജോര്‍ജിന്‍റെ സ്റ്റാഫിനെതിരെ ഗുരുതര ആരോപണം

കരുവന്നൂരിലെ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിക്കുന്നു: കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ (Karuvannur Bank Scam) വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സിപിഎമ്മിനെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം യുഡിഎഫ് നേരത്തെ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്‍റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സിപിഎം നേതൃത്വം ഒന്നാകെ. കൊള്ളക്കാരെ സംരക്ഷിക്കാനും ന്യായീകരിക്കാനും സിപിഎം ഇപ്പോഴും ശ്രമിക്കുന്നത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല സിപിഎമ്മും സര്‍ക്കാരും. നിക്ഷേപകരെ കവര്‍ച്ച ചെയ്‌ത കൊള്ളക്കാര്‍ക്കൊപ്പമാണവര്‍. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണ്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ സംരക്ഷിച്ച് ഇഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സിപിഎമ്മും സര്‍ക്കാരും കേരളത്തിന്‍റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നതെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഭരണത്തുടര്‍ച്ചയുടെ ഹുങ്കില്‍ നിയമവിരുദ്ധമായതൊക്കെ ചെയ്‌ത് കൂട്ടിയതിന്‍റെ പരിണിത ഫലമാണ് സിപിഎം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. നേതാക്കള്‍ ബാങ്ക് കൊള്ളയടിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിക്ഷേപകരെയാണ് നിങ്ങള്‍ ദുരിതത്തിലാക്കിയതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കരുവന്നൂരിലും കണ്ടലയിലും ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Also Read: Kuttoor Cooperative Bank Irregularities : കുറ്റൂർ സഹകരണ ബാങ്കിലും ക്രമക്കേട് ; സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യക്ക് വഴിവിട്ട് 20 ലക്ഷം വായ്‌പ നൽകിയെന്ന് കണ്ടെത്തൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.