ETV Bharat / state

കോര്‍പ്പറേഷനിലെ നിയമന അഴിമതി; സിപിഎം സംസ്ഥാന സെക്രട്ടറി അടഞ്ഞ അദ്ധ്യായമാണെന്ന് പറഞ്ഞാലും മൂടിവയ്‌ക്കാനാവുന്നതല്ലെന്ന് വിഡി സതീശന്‍

author img

By

Published : Nov 8, 2022, 4:03 PM IST

Updated : Nov 8, 2022, 5:40 PM IST

തലസ്ഥാന കോര്‍പ്പറേഷനിലെ നിയമന അഴിമതി ആരു പറഞ്ഞാലും മൂടിവയ്ക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

vd satheehan  opposition leader  udf  congress  corporation employment fraud  mayor arya rajendren  letter controversy  trivandrum corporation  sfi  ksu  cpim  latest news in trivandrum  latest news today  കോര്‍പ്പറേഷനിലെ നിയമന അഴിമതി  സിപിഎം സംസ്ഥാന സെക്രട്ടറി  വിഡി സതീശന്‍  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  അഴിമതി നിയമനങ്ങള്‍  മേയര്‍  കത്ത് വിവാദം  മേയര്‍ ആര്യ രാജേന്ദ്രന്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കോര്‍പ്പറേഷനിലെ നിയമന അഴിമതി; സിപിഎം സംസ്ഥാന സെക്രട്ടറി അടഞ്ഞ അധ്യാമാണെന്ന് പറഞ്ഞാലും മൂടിവയ്‌ക്കാനാവുന്നതല്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: തലസ്ഥാന കോര്‍പ്പറേഷനിലെ നിയമന അഴിമതി ആരു പറഞ്ഞാലും മൂടിവയ്ക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടഞ്ഞ അദ്ധ്യായമാണെന്ന് പറഞ്ഞാല്‍ അടയുന്ന അദ്ധ്യായമല്ല അത്. കേരളത്തിലെ എല്ലാ വകുപ്പുകളിലും ഇതു പോലുള്ള അഴിമതി നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോര്‍പ്പറേഷനിലെ നിയമന അഴിമതി; സിപിഎം സംസ്ഥാന സെക്രട്ടറി അടഞ്ഞ അധ്യാമാണെന്ന് പറഞ്ഞാലും മൂടിവയ്‌ക്കാനാവുന്നതല്ലെന്ന് വിഡി സതീശന്‍

'പാര്‍ട്ടി ഓഫിസുകളില്‍ നിന്ന് കത്തു കൊടുത്ത് വ്യവസായ വകുപ്പിലുള്‍പ്പെടെ ആയിരക്കണക്കിന് അനധികൃത നിയമനങ്ങള്‍ നടത്തി. സംസ്ഥാനത്തു നടന്ന എല്ലാ അനധികൃത നിയമനങ്ങളെ കുറിച്ച് പഠിച്ച് അതിന്‍റെ പൂര്‍ണ വിവരങ്ങള്‍ പുറത്തു വിടാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ സിപിഎമ്മിന് വിട്ടു കൊടുത്ത മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ജോലിയുമായി ഡിവൈഎഫ്‌ഐയും സിപിഎമ്മും ഇറങ്ങിയിരിക്കുകയാണ്'.

'പാര്‍ട്ടി തന്നെ കോടതിയും പൊലീസും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചും പബ്‌ളിക് സര്‍വീസ് കമ്മിഷനും ആകുകയാണ്. എസ്.ഐയും പൊലീസും നോക്കി നില്‍ക്കുമ്പോഴാണ് പ്രിന്‍സിപ്പാളിന്‍റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഭീഷണി മുഴക്കിയത്. എന്നിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും' സതീശന്‍ അഭിപ്രായപ്പെട്ടു.

'മേയര്‍ക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യുക്കാരെ ഡിവൈഎഫ്‌ഐയും സിപിഎമ്മുകാരും റോഡിലിട്ട് ചവിട്ടിക്കൂട്ടിയതും പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ്. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന കേരള പൊലീസ് എകെജി സെന്‍ററിന്‍റെ അടിമപ്പണിയെടുക്കുകയാണ്. ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും എകെജി സെന്‍ററില്‍ നിന്നു പറയുന്ന പണിയാണ് ചെയ്‌തു കൊണ്ടിരിക്കുന്നത്'.

'ഒരു അക്രമവും നടത്താതെ സമരം ചെയ്‌ത മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരെ ഇന്നലെ റിമാന്‍ഡ് ചെയ്‌തത് പാര്‍ട്ടി ഓഫിസില്‍ നിന്ന് എഴുതിക്കൊടുത്ത ലിസ്റ്റ് പ്രകാരമാണ്. റിമാന്‍ഡിലായ കെഎസ്‌യുക്കാര്‍ ഏതെങ്കിലും അക്രമത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് തെളിയിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണറെ വെല്ലുവിളിക്കുന്നു. തുടര്‍ഭരണത്തിന്‍റെ അഹങ്കാരവും ധാര്‍ഷ്‌ട്യവുമാണ് സര്‍ക്കാരിന്. എല്ലാം പാര്‍ട്ടി അണികള്‍ക്കു വിട്ടു കൊടുത്ത് മുഖ്യമന്ത്രി ഉറങ്ങുകയാണെന്നും' സതീശന്‍ ആരോപിച്ചു.

Last Updated : Nov 8, 2022, 5:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.