ETV Bharat / state

മൂന്ന് കോടി കടന്ന് സംസ്ഥാനത്തെ വാക്‌സിനേഷന്‍

author img

By

Published : Sep 7, 2021, 10:02 PM IST

Vaccination  covid vaccination kerala  covid vaccine  കൊവിഡ് വാക്സിന്‍  കൊവിഡ് വാക്സിനേഷന്‍  പിണറായി വിജയന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  pinarayi vijayan
മൂന്ന് കോടി കടന്ന് സംസ്ഥാനത്തെ വാക്‌സിനേഷന്‍

18 വയസിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്തെ വാക്‌സിനേഷന്‍ മൂന്ന് കോടി കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്‌ച വരെ 3,01,00,716 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

18 വയസിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ഉം 23.30 ഉം ശതമാനമാണ്. കേരളത്തിലെ വാക്‌സിനേഷന്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൗര്‍ലഭ്യം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനില്‍ തടസം നേരിട്ടു. എന്നാല്‍ ഇന്നലെ (തിങ്കളാഴ്‌ച) 10 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിയതോടെ ഇന്ന് മുതല്‍ കുത്തിവയ്പ്പ് കാര്യമായി നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ചവരെയുള്ള കണക്കനുസരിച്ച് 2,38,782 കൊവിഡ് കേസുകളില്‍, 12.82% വ്യക്തികള്‍ മാത്രമാണ് ആശുപത്രികളിലോ ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗബാധ ഉണ്ടാവുന്ന വ്യക്തികളില്‍ ഉചിതമായ പരിചരണവും പിന്തുണയും നല്‍കുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവില്‍ വര്‍ധിക്കുന്നില്ല.

also read: ഗുരുതര രോഗ ലക്ഷണമില്ല, നിപ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ ജില്ലകള്‍

എന്നാല്‍ രോഗാതുരത ഉണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആദ്യദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളും കൊവിഡ് ജാഗ്രതാപോര്‍ട്ടലിലും ജില്ല വെബ് സൈറ്റുകളിലും കൃത്യമായി പുതുക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കണ്ടെയ്ന്‍മെന്‍റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസവും പുതുക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ല അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ക്ക് നല്‍കും.

also read: സംസ്ഥാനത്ത് 25,772 പേര്‍ക്ക് കൂടി COVID 19 ; 189 മരണം

ഇക്കാര്യം നിര്‍വഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനില്‍ നിന്നും ഐടി വിദഗ്‌ധനെ താല്‍ക്കാലികമായി നിയമിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.