ETV Bharat / state

കെഎസ്‌ഡിസി സമരവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമെടുത്ത് വി.ശിവൻകുട്ടി

author img

By

Published : Mar 11, 2021, 1:22 AM IST

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് വി ശിവൻകുട്ടി.

കെഎസ്‌ഡിസി  ksdc  സമരവുമായി ബന്ധപ്പെട്ട കേസ്  വി.ശിവൻകുട്ടി ജാമ്യം എടുത്തു  KSDC strike case
കെഎസ്‌ഡിസി സമരവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമെടുത്ത് വി.ശിവൻകുട്ടി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡെവലപ്‌മെൻ്റെ കോർപ്പറേഷനിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ എം.എൽ.എയുമായ വി.ശിവൻകുട്ടി ജാമ്യം എടുത്തു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടന്ന കേസിലെ രണ്ടാം പ്രതിയാണ് വി ശിവൻകുട്ടി.

ധനമന്ത്രി തോമസ് ഐസക്ക് അടക്കം കേസിൽ 15 പ്രതികളാണുള്ളത്. തൈക്കാട് പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഡെവലപ്‌മെൻ്റെ കോർപ്പറേഷൻ്റെ ഓഫീസിലേക്ക് തോമസ് ഐസക്ക്, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലെ സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവൻകുട്ടി കേസിൽ ജാമ്യം എടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലെ കേസിലും ശിവൻകുട്ടി ബുധനാഴ്‌ച ജാമ്യം എടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.