ETV Bharat / state

സംവാദത്തിൽ നിന്ന് പിന്മാറുമെന്ന് അലോക് വർമ: ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

author img

By

Published : Apr 26, 2022, 9:58 AM IST

Alok vArama  അലോക് വര്‍മ  അലോക് വര്‍മ കെ റെയില്‍ സംവാദത്തിനില്ല  ചീഫ് സെക്രട്ടറി  സില്‍വര്‍ ലൈന്‍ പദ്ധതി
അലോക് വര്‍മ കെ റെയില്‍ സംവാദത്തിനില്ല;

ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വര്‍മയ്ക്ക് അതൃപ്തി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് എതിര്‍പ്പ് ഉന്നയിച്ച വിദഗ്‌ധരയടക്കം പങ്കെടുപ്പിച്ച് നടത്താനിരുന്ന സംവാദത്തില്‍ അനിശ്ചിതത്വം. സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇന്ത്യന്‍ റയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാറാണ് സംവാദം നടത്തുമെന്ന് അറിയിച്ചതെങ്കിലും യഥാര്‍ഥത്തില്‍ സംവാദം സംഘടിപ്പിക്കുന്നത് കെ റെയിലാണെന്നാരോപിച്ചാണ് എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്.

സംവാദത്തിന് ക്ഷണിച്ചത് കെ റെയിലാണ്. ഇത് ശരിയായ നിലപാടല്ലെന്നും ക്ഷണിക്കേണ്ടത് സര്‍ക്കാറാണെന്നും അലോക് പറഞ്ഞു. സംവാദം നടത്തുന്നത് സര്‍ക്കാരാണെന്നാണ് മുമ്പ് അറിയിച്ചിരുന്നതെന്നും അതുകൊണ്ടാണ് പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നത്. എന്നാല്‍ കെ റെയിലിന്‍റെ ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നാണ് അലോക് വര്‍മ കത്തില്‍ പറയുന്നത്.

പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാന്‍ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമര്‍ശം. ഇത് പ്രതിഷേധാര്‍ഹവുമാണ്. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വര്‍മയ്ക്ക് അതൃപ്തിയുണ്ട്. ഇന്ന് ഉച്ചക്കുള്ളില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ സംവാദത്തിനില്ലെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.പദ്ധതി സംബന്ധിച്ച് പ്രാംരഭ പഠനം നടത്തിയ മുന്‍ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ അലോക് വര്‍മ്മ. നേരത്തെ പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതും വിവാദമായിരുന്നു. ക്ഷണിച്ച ശേഷം കാരണം വ്യക്തമാക്കാതെ ഒഴിവാക്കിയതിലാണ് എതിര്‍പ്പ്.

also read:കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.