ETV Bharat / state

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം നിയമസഭയില്‍

author img

By

Published : Feb 23, 2022, 11:03 AM IST

വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി

opposition adjournment notice on law and order in Kerala assembly  udf allegation against ldf on law and order  kerala assembly budget session 2022  ക്രമസമാധാന വിഷയത്തില്‍ യുഡിഎഫിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്  കേരള നിയമസഭാ ബജറ്റ് സമ്മേളനം 2022
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതായി ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും വർധിച്ചു. ഇതോടൊപ്പം സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും കൂടി എന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷത്ത് നിന്ന് എൻ. ഷംസുദ്ദീനാണ് നോട്ടീസ് നൽകിയത്. കേരളത്തിലെ ക്രമസമാധാന പ്രശ്നം ഉയർത്തി പ്രത്യക്ഷ പ്രതിഷേധത്തിന് യു ഡി എഫ് തീരുമാനിച്ചിരന്നു. ഇതിനു പിന്നാലെയാണ് സഭയിൽ വിഷയം ഉന്നയിക്കുന്നത്.

ALSO READ: യുപി തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.