സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു; ദാരുണ സംഭവം നെയ്യാറ്റിന്‍കരയില്‍
Published on: Jan 20, 2023, 6:00 PM IST

സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു; ദാരുണ സംഭവം നെയ്യാറ്റിന്‍കരയില്‍
Published on: Jan 20, 2023, 6:00 PM IST
സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ സഹോദരനെ കൂട്ടാന്‍ മാതാവിനൊപ്പം എത്തിയ രണ്ടര വയസുകാരന്‍ വിഘ്‌നേശ് ആണ് മരിച്ചത്. സഹോദരന്‍ പഠിക്കുന്ന സ്‌കൂളിലെ ബസാണ് കുട്ടിയെ തട്ടിയത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര കീഴാറൂരിൽ സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു. കീഴാറൂർ സ്വദേശി അനീഷിന്‍റെ മകൻ വിഘ്നേശ് ആണ് മരിച്ചത്. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ സഹോദരനെ കൂട്ടാന്‍ മാതാവിനൊപ്പം എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.
ഉടന്‍ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിഘ്നേഷിന്‍റെ സഹോദരൻ പഠിക്കുന്ന കീഴാറൂർ സരസ്വതി വിദ്യാലയത്തിലെ ബസ് തട്ടിയായിരുന്നു അപകടം.

Loading...