ETV Bharat / state

മലയോര തീരദേശ മേഖലകളിൽ കനത്ത മഴ; ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു

author img

By

Published : Nov 13, 2021, 2:40 PM IST

Updated : Nov 13, 2021, 3:13 PM IST

കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകൾ തകർന്നു.

മലയോര മേഖലകളിൽ കനത്ത മഴ  തീരദേശ മേഖലകളിൽ കനത്ത മഴ  ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു  കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടങ്ങള്‍  തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ  heavy rain in trivandrum  trivandrum flood visual  heavy damages in heavy rain at trivandrum  trivandrum hilly areas under water
മലയോര തീരദേശ മേഖലകളിൽ കനത്ത മഴ; ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു

തിരുവനന്തപുരം: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. മലയോര തീരദേശ മേഖലകളിൽ നിരവധി വീടുകൾ തകർന്നു. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

ദേശീയപാതയിൽ നെയ്യാറ്റിൻകര കൂട്ടപ്പനയിൽ മരുതൂർ പാലത്തിന്‍റെ പാർശ്വഭിത്തികൾ അടർന്നുമാറി. റോഡ് ഭാഗികമായി തകർന്നിട്ടുണ്ട്‌.
ഇതോടെ തിരുവനന്തപുരം നാഗർകോവിൽ റൂട്ടിലെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

മാമ്പഴക്കരയിൽ മണ്ണിടിഞ്ഞുവീണ് ആട് ഫാം തകർന്നു. കുറവോട് സ്വദേശി രാജന്‍റെ ഫാം ഹൗസ് ആണ് തകർന്നത്. പത്തിലധികം ആടുകൾ മണ്ണിനടിയിൽ ആയി.

മലയോര തീരദേശ മേഖലകളിൽ കനത്ത മഴ; ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു

ALSO READ: തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസം മഴ തുടരും

രാജന്‍റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. ശക്തമായ മഴയിൽ രാജന്‍റെ വീടിനു പുറകിലെ കുന്ന് ഇടിഞ്ഞ് വന്നതാണ് അപകടകാരണം. മാറനല്ലൂരിൽ ചീനിവിളയിൽ സ്വകാര്യ വ്യക്തിയുടെ വൻമതിൽ തോട്ടിലേക്ക് പതിച്ചതോടെ പ്രദേശത്ത് വ്യാപകമായി വെള്ളം കയറി. അണപ്പാട് തോട്ടിലാണ് മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് തോട് നികന്ന് വെള്ളം കരകവിഞ്ഞൊഴുകിയത്.

മലയോര മേഖലകളായ വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട്, അമ്പൂരി എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്‌. വാമനപുരം നദിയിലും, നെയ്യാറിലും ജലനിരപ്പ് ഉയരുന്നു. ഇതോടെ ആദിവാസി ഊരുകൾ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

തീരദേശ മേഖലയായ വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞു. കടകമ്പോളങ്ങൾ വെള്ളത്തിലായി. നല്ലൊരു ഭാഗം മത്സ്യ തൊഴിലാളികൾ ഇന്നും കടലിൽ ഇറങ്ങിയില്ല.

ALSO READ: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പരാതി; എത്തിക്‌സ് കമ്മറ്റിക്ക് നൽകിയ നടപടി പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

കോവളം വാഴമുട്ടത്തിന്‌ സമീപം മണ്ണിടിച്ചിലുണ്ടായി. രണ്ടു വീടുകള്‍ക്ക്‌ മുകളിൽ മണ്ണിടിഞ്ഞു വീണു. എന്നാൽ ആളപായമില്ല. ആറുകളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നെയ്യാറിന്‍റെ ജലനിരപ്പ് ഉയരുകയാണ്. ആറിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലമ്പ്രദേശങ്ങളിൽ ഉൾപ്പെടെ അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്ന് ജില്ലാ ഭരണകൂടം ഇതിനോടകം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Last Updated :Nov 13, 2021, 3:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.