ETV Bharat / state

രാജഭക്തി വിവാദം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം ഇന്ന് ; ദേവസ്വം ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

author img

By ETV Bharat Kerala Team

Published : Nov 13, 2023, 10:54 AM IST

Temple entry proclamation anniversary  Temple entry proclamation anniversary notice  Temple entry notice controversy  Travancore Devaswom Board controversy  Controversy on Travancore Devaswom Board  ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം  ക്ഷേത്ര പ്രവേശന വിളംബര വാർഷികം വിവാദം  ക്ഷേത്ര പ്രവേശന വിളംബര വാർഷിക നോട്ടീസ് വിവാദം  ദേവസ്വം ബോർഡ് നോട്ടീസ് വിവാദം  തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവാദം  രാജഭക്തി വിവാദം
travancore-devaswom-boards-temple-entry-proclamation-anniversary-notice-controversy

Temple entry proclamation anniversary notice controversy: ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ വാർഷിക പരിപാടി ഇന്ന്. പരിപാടിയോടനുബന്ധിച്ച് ദേവസ്വം ബോർഡ് പുറത്തിറക്കിയ നോട്ടിസ് വിവാദം സൃഷ്ട്ടിച്ചിരുന്നു. തുടർന്ന് നോട്ടിസ് പിൻവലിച്ചു. സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

തിരുവനന്തപുരം : ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറാക്കിയ നോട്ടിസാണ് രാജഭക്തി വിവാദത്തിന് കാരണമായത് (Controversy on temple entry proclamation anniversary notice by Travancore Devaswom Board). പരിപാടിയിൽ അതിഥികളായി എത്തുന്ന രാജകുടുംബാംഗങ്ങളെ നോട്ടിസിൽ രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും വിശേഷിപ്പിക്കുന്നതും രാജകുടുംബത്തോടുള്ള അമിതബഹുമാനവുമാണ് വിവാദത്തിനിടയ്ക്കിയത്.

അതൃപ്‌തിയോടെ മന്ത്രി : ഇത് ക്ഷേത്ര പ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടങ്ങളെ ചെറുതാക്കിയെന്നും ആരോപണം ഉയര്‍ന്നു. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടിസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതായും വിമർശനം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് നോട്ടിസ് പിൻവലിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ സംഭവത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു (Devaswom board minister K Radhakrishnan on temple entry proclamation anniversary notice controversy).

ആഞ്ഞടിച്ച് ചെന്നിത്തല : രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടിസ് ദൗർഭാഗ്യകരമാണെന്നും ജനങ്ങളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളുടെ ഫലമാണ് ക്ഷേത്രപ്രവേശന വിളംബരമെന്നും ഔദാര്യമല്ലെന്നും നോട്ടിസ് പിൻവലിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു (Ramesh Chennithala on temple entry proclamation anniversary notice controversy).

രാജഭക്തി വിവാദം ചര്‍ച്ച : അതേസമയം ഇന്ന് ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ നോട്ടിസ് വിവാദം ചർച്ച ചെയ്യുമെന്നാണ് വിവരം. ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 87-ാം വാർഷിക പരിപാടിയുടെ നോട്ടിസാണ് വിവാദത്തിലായത്. രാവിലെ 11 മണിക്ക് പ്രസിഡന്‍റ് കെ അനന്തഗോപന്‍റെ വാർത്താസമ്മേളനവും ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന സാംസ്‌കാരിക വകുപ്പ് ഡയറക്‌ടറുടെ വിശദീകരണത്തിന് ശേഷമായിരിക്കും തുടർനടപടിയുണ്ടാവുക.

ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ക്ഷേത്രപ്രവേശ വിളംബരത്തിന്‍റെ വാര്‍ഷികാഘോഷം നടക്കുക. ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. അതേസമയം അഡ്വ കെ അനന്തഗോപന്‍റെ കാലാവധി ഇന്ന് അവസാനിക്കും. പുതിയ പ്രസിഡന്‍റായി പി എസ് പ്രശാന്ത് നാളെ ചുമതലയേൽക്കും.

Also read: ടിടികെ ദേവസ്വം ട്രസ്‌റ്റി നിയമനത്തില്‍ അഴിമതിയെന്ന് ആരോപണം; പ്രതിഷേധവുമായി ഭാരതീയ ദലിത് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.