ETV Bharat / state

ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍

author img

By

Published : Dec 31, 2022, 9:50 AM IST

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌ത 14 കേസുകളിലും പ്രതിയായ ശ്യാംലാല്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായത്. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്

Titanium job scam accuse Syamlal in police custody  Titanium job scam  Titanium job scam main accuse Syamlal  Titanium job scam  Syamlal in police custody  ടൈറ്റാനിയം ജോലി തട്ടിപ്പ്  ശ്യാംലാല്‍ കസ്റ്റഡിയില്‍  ടൈറ്റാനിയം ജോലി തട്ടിപ്പ് പ്രധാന പ്രതി ശ്യാംലാല്‍  ശ്യാംലാല്‍  ദിവ്യ നായര്‍  അഭിലാഷ്  ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി  ടൈറ്റാനിയം
ടൈറ്റാനിയം ജോലി തട്ടിപ്പ്

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പിലെ പ്രധാന പ്രതി ശ്യാംലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി തട്ടിപ്പില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌ത 14 കേസുകളിലും ഇയാള്‍ പ്രതിയാണ്. ഉദ്യോഗാര്‍ഥികളെ ജോലി വാഗ്‌ദാനം ചെയ്‌ത് അഭിമുഖത്തിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ഇയാളാണെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

തട്ടിപ്പ് അന്വേഷിക്കാനായി രൂപീകരിച്ച പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പൊലീസ് ശ്യാംലാലിനെ ചോദ്യം ചെയ്‌ത് വരികയാണ്. തട്ടിപ്പില്‍ പ്രധാന ഇടനിലക്കാരായി പ്രവര്‍ത്തിച്ച ദിവ്യ നായര്‍, അഭിലാഷ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

സംഭവത്തില്‍ എംഎല്‍എ ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റിനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. അതേസമയം ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ഇപ്പോഴും ഒളിവിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.