ETV Bharat / state

ധൂർത്തടിച്ച് ലോക കേരള സഭ; ഒരാൾക്ക് ഉച്ചഭക്ഷണത്തിന് 2000 രൂപ

author img

By

Published : Feb 17, 2020, 4:55 PM IST

ഭക്ഷണ ചുമതല നല്‍കിയത് ലോക കേരള സഭയിലെ പ്രതിനിധിയും പ്രമുഖ മലയാളി വ്യവസായിയുമായ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം റാവീസ് ഹോട്ടലിനാണ്.

lok kerala sabha  ലോക കേരള സഭ  ലോക കേരള സഭ നടത്തിപ്പില്‍ വന്‍ ധൂര്‍ത്ത്  ഭക്ഷണത്തിലും ധൂര്‍ത്ത്
ലോക കേരള സഭ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തെന്ന് രേഖകള്‍

തിരുവനന്തപുരം: ജനുവരി 1 മുതല്‍ 3 വരെ നടന്ന ലോക കേരള സഭ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തെന്ന് രേഖകള്‍. ഭക്ഷണത്തിനും താമസത്തിനും ഒരു കോടിയോളം രൂപ ചിലവിട്ടതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഭക്ഷണ ചുമതല നല്‍കിയത് ലോക കേരള സഭയിലെ പ്രതിനിധിയും പ്രമുഖ മലയാളി വ്യവസായിയുമായ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം റാവീസ് ഹോട്ടലിനാണ്.

ലോക കേരള സഭ ആരംഭിച്ച ജനുവരി 1ന് 25 പേര്‍ക്കാണ് രാത്രി ഭക്ഷണം ഏര്‍പ്പെടുത്തിയത്, ഒരാള്‍ക്ക് രാത്രി ഭക്ഷണത്തിന് 1700 രൂപയും നികുതിയുമാണ് ചെലവായത്. രണ്ടാം ദിവസമായ ജനുവരി 2ന് 400 പേര്‍ക്ക് പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്തി. വ്യക്തിയൊന്നിന് 550 രൂപയും നികുതിയും. ഉച്ച ഭക്ഷണത്തിന് 1900 രൂപയും നികുതിയുമാണ് നല്‍കിയത്. ആകെ ഭക്ഷണത്തിനായി ചിലവിട്ടത് 59, 68,700 രൂപയാണ്. മൂന്നു ദിവസത്തെ താമസത്തിന് 23,42,725 രൂപയും. ചില അതിഥികള്‍ നേരത്തെ എത്തുകയും താമസിച്ച് മടങ്ങുകയും ചെയ്തതിനാല്‍ ഹോട്ടല്‍ ബില്ല് വര്‍ധിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസുകളും റസ്റ്റുഹൗസുകളും ഉള്‍പ്പെടെ 9 ഹോട്ടലുകളാണ് അതിഥികള്‍ക്കായി ഒരുക്കിയത്. ലോക കേരളസഭയുടെ ഒരുക്കങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരുന്ന ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പ് തയ്യാറാകാത്തതിനാലാണ് ഭക്ഷണ വിതരണ ചുമതല റാവീസ് ഹോട്ടലിന് കൈമാറിയതെന്ന് രേഖയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.