ETV Bharat / state

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് മരണം വരെ ജീവപര്യന്തം തടവ്

author img

By

Published : Dec 23, 2022, 8:20 AM IST

ജീവപര്യന്തം തടവാണ് പ്രതിക്ക് വിധിച്ച ശിക്ഷ. ഇത് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കി.

stepfather sentenced to life imprisonment  pocso case in thiruvananthapuram  stepfather sentenced  life imprisonment for pocso case  പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്  പതിമൂന്നുകാരിയെ പീഡിപ്പിച്ചു  രണ്ടാനച്ഛന് മരണം വരെ ജീവപര്യന്തം തടവ്  രണ്ടാനച്ഛന് ജീവപര്യന്തം  പതിമൂന്നുകാരിയെ പീഡിപ്പിച്ചു പ്രതിക്ക് ജീവപര്യന്തം  13കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം  തിരുവനന്തപുരം പോക്‌സോ  പോക്‌സോ കേസ് വിധി  പോക്‌സോ കേസിൽ മരണം വരെ കഠിന തടവ്  ജീവപര്യന്തം
pocso case

തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛന് ജീവിതാവസാനം വരെ കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സർക്കാരിൽ നിന്നും കുട്ടിക്ക് നഷ്‌ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2021ലാണ് കേസിനാസ്‌പദമായ സംഭവം. പനിയും ഛർദിയും കാരണം അമ്മ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയും വൈദ്യപരിശോധന നടത്തുകയും ചെയ്‌തു. തുടർന്നാണ് കുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്. ആശുപത്രിയിൽ നിന്നും അറിയിച്ചതനുസരിച്ച് പള്ളിക്കൽ സിഐ കേസ് രജിസ്റ്റർ ചെയ്‌തു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി. പ്രൊസിക്യൂഷൻ 20 സാക്ഷികളെയും, 35 രേഖകളും ഹാജരാക്കി. പോക്സോ കോടതിയിൽ ഇത്തരം ഒരു വിധി ആദ്യമാണ്.

Also read: 17 വയസുകാരിയെ പീഡിപ്പിച്ച പിതാവിന്‍റെ സഹോദരന് മരണം വരെ ജീവപര്യന്തം കഠിന തടവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.