ETV Bharat / state

കേരളത്തെക്കുറിച്ച് വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ നടത്തുന്നു: പി. രാജീവ്

author img

By

Published : Jul 22, 2021, 12:05 PM IST

Updated : Jul 22, 2021, 1:06 PM IST

വ്യവസായ അന്തരീക്ഷം  വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ  ബോധപൂർവ്വം  വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ  വ്യവസായ ശാലകളിലെ പരിശോധന  ഏകീകൃത സംവിധാനം  വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ നടത്തുന്നു; പി. രാജീവ്  പി. രാജീവ് നിയമസഭയിൽ  പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കും  Propaganda against Kerala  Spreading false Propaganda against Kerala  Spreading false Propaganda against Kerala news  false Propaganda against Kerala  false Propaganda against Kerala news  Industrial condition of kerala P Rajeev  P Rajeev news
കേരളത്തെക്കുറിച്ച് വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ നടത്തുന്നു; പി. രാജീവ്

വ്യവസായ മേഖലയിലെ കാലഹരണപ്പെട്ട നിയമങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകാനായി മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് പി.രാജീവ് നിയമസഭയിൽ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് ചിലർ വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ ബോധപൂർവ്വം നടത്തുന്നുവെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ. വ്യവസായ മേഖലയിലെ കാലഹരണപ്പെട്ട നിയമങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങൾ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കണം.

വ്യവസായശാലകളിലെ പരിശോധനകൾക്കായി ഏകീകൃത സംവിധാനം കൊണ്ടു വരും. ഇതിനായി പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കും. കേരളത്തിൽ ഫാർമസ്യൂട്ടിക്കൽ പാർക്ക് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ വ്യവസായ പാർക്കുകളിൽ വ്യവസായ അനുമതിക്കായി ഏകജാലക സംവിധാനം കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

പി. രാജീവ്

Read more: കേരളം വ്യവസായസൗഹൃദമല്ലെന്ന കിറ്റെക്‌സ് പ്രചരണം തൊഴില്‍രഹിതരോടുള്ള ദ്രോഹം : വി.ഡി സതീശൻ

Last Updated :Jul 22, 2021, 1:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.