ETV Bharat / state

ജോലിക്കിടയിലെ അത്യാഹിതം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി, അംഗീകാരം നല്‍കി മന്ത്രിസഭ

author img

By ETV Bharat Kerala Team

Published : Dec 12, 2023, 9:07 PM IST

Cabinet Meeting  ജോലിക്കിടയിലെ അത്യാഹിതം  മന്ത്രിസഭ  മന്ത്രിസഭ യോഗം  Scheme For Govt Employees  KN Balagopal  മന്ത്രി കെഎന്‍ ബാലഗോപാല്‍  പകര്‍ച്ചവ്യാധി  എപ്പിഡമിക്  പാന്‍ഡമിക്  പൊലീസ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
Special Assistance Scheme For Govt Officials; Cabinet Approved

Cabinet Meeting: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതികള്‍ അംഗീകരിച്ച് മന്ത്രിസഭ യോഗം. ജോലിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കാണ് സഹായം ലഭിക്കുക. പൊതു മാനദണ്ഡങ്ങള്‍ അംഗീകരിച്ച് മന്ത്രിസഭ.

തിരുവനന്തപുരം : ജോലിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. അസ്വഭാവിക മരണം ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു (Special Assistance Scheme For Govt Officials).

ജോലിക്കിടെ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് സഹായം അനുവദിക്കുന്നതില്‍ നിലവിലെ പൊതു മാനദണ്ഡങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തത വരുത്തി. പുതിയ മാനദണ്ഡം അനുസരിച്ച് ഇത്തരത്തിലുണ്ടാകുന്ന അപകട മരണം, ജോലിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഭവിക്കുന്ന മരണം എന്നിവയെയും ജോലിക്കിടയിലെ അസ്വഭാവിക മരണമായി കണക്കാക്കും.

ഇതിന് എഫ്ഐആറിലെ രേഖപ്പെടുത്തലോ, റവന്യൂ, പൊലീസ് അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതിയാകും. പകര്‍ച്ചവ്യാധി (എപ്പിഡമിക്, പാന്‍ഡമിക്) ബാധിതരുടെ ചികിത്സയ്ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍, അതേ രോഗബാധ കാരണം മരിച്ചാലും അസ്വഭാവിക മരണമായി കണക്കാക്കും.

ഓഫീസിലേക്കുള്ള വരവിനും പോക്കിനും ഇടയിലുള്ള അപകട മരണവും ഈ വിഭാഗത്തില്‍ വരും. ജോലിക്കിടയിലെ വൈദ്യുതാഘാതം ഏല്‍ക്കല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലുണ്ടാകുന്ന അപകടം, നിയമപാലകരുടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം, രക്ഷാപ്രവര്‍ത്തനം, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകാവുന്ന മരണങ്ങളെയും അപകട മരണങ്ങളായി കണക്കാക്കും (Cabinet Meeting Decisions).

ഓഫിസിന്‍റെ ഭാഗമായ മറ്റ് ജോലികള്‍, യാത്ര എന്നിവയ്ക്കിടയിലെ അപകട മരണവും അസ്വഭാവിക മരണമാകും. കലക്‌ടര്‍, വകുപ്പ് മേധാവി, സ്ഥാപന മേധാവി എന്നിവരാണ് ജോലിക്കിടയിലെ മരണമാണ് എന്നത് സാക്ഷ്യപ്പെടുത്തേണ്ടത്. ഇത്തരത്തില്‍ ഏതെങ്കിലും രീതിയിലുണ്ടാകുന്ന അപകടങ്ങളും സഹായ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും (Minister KN Balagopal).

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്‍റെ ജീവന്‍ രക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ജീവനക്കാര്‍ ജോലിക്കിടയില്‍ അപകട മരണത്തിനും അസ്വഭാവിക മരണത്തിനും വിധേയരായാല്‍, അനന്തരാവകാശികള്‍ക്ക് നല്‍കി വന്നിരുന്ന എക്സ്ഗ്രേഷ്യാ ആനുകൂല്യം ഒന്നര ലക്ഷം രൂപ എന്നത് 10 ലക്ഷം രൂപയാക്കി ഉയര്‍ത്തി (Minister KN Balagopal About Special Scheme).

അപകടത്തില്‍ സ്ഥിര അംഗ വൈകല്യം സംഭവിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിന് മുകളില്‍ അംഗ വൈകല്യത്തിന് 4 ലക്ഷം രൂപയും, 40 മുതല്‍ 60 ശതമാനം വരെ അംഗ വൈകല്യത്തിന് 2.30 ലക്ഷം രൂപയും ധന സഹായമുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.