ETV Bharat / state

ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകും; നിലപാടിൽ മാറ്റം വരുത്തി പരാതിക്കാരി

author img

By

Published : Dec 28, 2022, 7:19 PM IST

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയതെന്നും ഇതുമായി ബന്ധപ്പെട്ട ആറ് കേസുകളിലും ഹർജി നൽകുമെന്നും പരാതിക്കാരി

solar case complainant response  സോളാർ കേസ്  ആദ്യ നിലപാടിൽ മാറ്റം വരുത്തി പരാതിക്കാരി  സോളാർ കേസ് പരാതിക്കാരി  ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ്  ഉമ്മൻ ചാണ്ടി  Solar Case Complainants Response  oommen chandy  Solar Case Complainant against oommen chandy
ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്ന നിലപാട് മാറ്റി പരാതിക്കാരി. സിബിഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ആറ് കേസിലും ഹർജി നൽകും.

അബ്‌ദുള്ളകുട്ടിയെ വെള്ള പൂശാൻ ആണ് ബാക്കി ഉള്ളവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയതെന്നും പരാതിക്കാരി ആരോപിച്ചു. നേരത്തെ ഉമ്മൻ ചാണ്ടിക്കും എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ് നൽകി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിക്കെതിരെ നിയമ നടപടിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇപ്പോൾ മാറ്റിയത്.

ഇന്ന് രാവിലെയാണ് സോളാർ പീഡനക്കേസിൽ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബിജെപി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ് നൽകിക്കൊണ്ട് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വിവാദമായ സോളാര്‍ പീഡന പരാതികളില്‍ സര്‍ക്കാര്‍ കൈമാറിയ ആറ് കേസുകളിലും കുറ്റാരോപിതരായ മുഴുവന്‍ പേരെയും സിബിഐ കുറ്റവിമുക്തരാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്‌തുതകളില്ലാത്ത ആരോപണമാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്‌ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.

ALSO READ: സോളാര്‍ കേസ്: സിബിഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന് പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമെന്ന് ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഡന പരാതിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്‌ത കേസാണിത്. എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.