ETV Bharat / state

സിസ്റ്റർ അഭയ കേസ്; സിസ്റ്റർ സെഫി കന്യകയെന്ന് സ്ഥാപിച്ച്‌ രക്ഷപെടാൻ ശ്രമിച്ചതായി പ്രോസിക്യൂഷൻ

author img

By

Published : Nov 19, 2020, 5:25 PM IST

സിസ്റ്റർ അഭയ കേസിലെ പ്രതി സിസ്റ്റർ സെഫി കേസിൽ നിന്ന് രക്ഷപ്പെടാൻ കന്യാചർമം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇക്കാര്യം വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞുവെന്ന് സാക്ഷികൾ സി.ബി.ഐ കോടതിയിൽ മൊഴി നൽകിയിരുന്നു.

Sister Abhaya Case  Sister Sefi tried to escape  സിസ്റ്റർ അഭയ കേസ്  സിസ്റ്റർ സെഫി  പ്രോസിക്യൂഷൻ  കന്യാചർമം  വൈദ്യപരിശോധന  സാക്ഷികൾ  സി.ബി.ഐ കോടതി
സിസ്റ്റർ അഭയ കേസ്; സിസ്റ്റർ സെഫി കന്യകയെന്ന് സ്ഥാപിച്ച്‌ രക്ഷപെടാൻ ശ്രമിച്ചതായി പ്രോസിക്യൂഷൻ

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ച്‌ കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ. വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോൾ സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിക്കാൻ ശ്രമിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

2008 നവംബർ 25ന് പ്രതി സിസ്റ്റർ സെഫിയെ സി.ബി.ഐ അറസ്റ്റ് ചെയ്‌തതിന് ശേഷം വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. കേസിൽ നിന്ന് രക്ഷപ്പെടാൻ കന്യാചർമം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇക്കാര്യം വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞുവെന്ന് സാക്ഷികൾ സി.ബി.ഐ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇക്കാര്യമാണ് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടിയത്.

ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ പൊലീസ് സർജനും പ്രോസിക്യൂഷൻ 29 സാക്ഷിയുമായ ഡോ. രമയും ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പളും പ്രോസിക്യൂഷൻ 19 സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനുമാണ് സാക്ഷി മൊഴി നൽകിയത്. അതേസമയം പ്രോസിക്യൂട്ടറുടെ വാദം പ്രതികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി മുറി അടച്ചിട്ട് വിചാരണ നടത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. തുടർന്ന് കോടതി മുറിയിൽ ഉണ്ടായിരുന്ന മറ്റ് അഭിഭാഷകരെയും നിയമ വിദ്യാർഥികളെയും പുറത്താക്കിയ ശേഷം വാദം തുടരുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.