ETV Bharat / state

കോവളത്ത് വാടക വീട്ടിൽ സിക്കിം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ

author img

By

Published : Oct 30, 2022, 11:05 AM IST

കോവളത്ത് ഹോട്ടൽ ജീവനക്കാരിയാണ് സിക്കിം ടിബറ്റ് റോഡ് യാംഗ്ടോക്ക് സ്വദേശിനി വേദൻഷി കുമാരി

Sikkim native women hanged herself at Kovalam  A native of Sikkim hanged herself  Sikkim women hanged in a rented house in Kovalam  kerala latest news  malayalam news  സിക്കിം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ  കോവളത്ത് സിക്കിം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ  വാടക വീട്ടിൽ സിക്കിം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ  തൂങ്ങിമരിച്ച നിലയിൽ  ഹോട്ടൽ ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  Hotel employee hanged kovalam  kovalam suicide  കോവളത്ത് ഹോട്ടൽ ജീവനക്കാരി
കോവളത്ത് വാടക വീട്ടിൽ സിക്കിം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതി വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ് യാംഗ്ടോക്ക് സ്വദേശിനി വേദൻഷി കുമാരിയെയാണ് ശനിയാഴ്‌ച വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിലെ കർട്ടൺ സ്‌പ്രിംഗിൽ ആണ് വേദൻഷി തൂങ്ങി മരിച്ചത്.

മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ ആയിരുന്നു. രണ്ട് സിക്കിം സ്വദേശിനികൾക്കും മൂന്ന് മലയാളികൾക്കുമൊപ്പമാണ് വേദൻഷി കുമാരി വാടകയ്‌ക്ക് താമസിച്ചിരുന്നത്. ഇവർ രാത്രി വരെ ഫോൺ വിളിച്ചിരിക്കുന്നതായി കണ്ടെന്നും രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

മരണത്തിൽ പ്രഥമദൃഷ്‌ട്യ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്‌എച്ച്‌ഒ ബിജോയ് പറഞ്ഞു. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

വേദൻഷിയുടെ ബന്ധുക്കളെ വിവരമറിയിച്ചതായും കോവളം പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.