ETV Bharat / state

Shobha Karandlaje Criticizes Kerala Govt : നെല്ല് സംഭരണം : സംസ്ഥാനം യഥാസമയം റിപ്പോര്‍ട്ട് സമർപ്പിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി

author img

By ETV Bharat Kerala Team

Published : Oct 6, 2023, 8:17 PM IST

പല വികസന വിഷയങ്ങളിലും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദ്‌ലജെ

Sobha kalandarje  Paddy Procurement report is not submitting on time  Paddy Procurement  നെല്ല് സംഭരണം  സംസ്ഥാനം യഥാസമയം റിപ്പോർട്ട് സമർപ്പിക്കുന്നില്ല  കേന്ദ്ര കാർഷിക മന്ത്രി  Union Agriculture Minister  ശോഭ കലന്ദർജെ  Shobha Karandlaje  Paddy Procurement Report
Paddy Procurement Report Is Not Submitting On Time

തിരുവനന്തപുരം : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് യഥാസമയം സംസ്ഥാനം റിപ്പോര്‍ട്ട് സമർപ്പിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദ്‌ലജെ (Paddy Procurement report is not submitting on time). പല വികസന വിഷയങ്ങളിലും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സഹകരിക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പല സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പാക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. ജല ജീവൻ മിഷന്‍റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി (Shobha Karandlaje Criticizes Kerala Govt).

സഹകരണ അഴിമതിയിൽ കോൺഗ്രസ് നിലപാട് എന്താണെന്ന് വ്യക്തമാക്കണം. കോൺഗ്രസ്‌ നേതാക്കളും സി പി എം നേതാക്കളും പരസ്‌പരം സംരക്ഷിക്കുകയാണ്. കേരളത്തിൽ കോൺഗ്രസും സി പി എമ്മും എതിരാളികളാണെന്ന് പറയുമ്പോഴും ഇന്‍ഡ്യ മുന്നണിയിൽ ഒന്നാണ്. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതിയാണ്. ഇതുമൂലം രോഗബാധിതരായ ആളുകള്‍ ചികിത്സ കിട്ടാതെ മരിക്കുന്നു.

കേരളത്തിലെ നെൽ കർഷകരോട് കേന്ദ്രത്തിന് വിവേചനമില്ല. കർഷകരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് വേർതിരിവുമില്ല. കൃഷി വികാസ് യോജനയിലേക്കുള്ള പ്രൊജക്‌ട്‌ റിപ്പോർട്ട് സംസ്ഥാനം അയക്കുന്നില്ല. കേന്ദ്രം സഹായിക്കാൻ തയ്യാറാണ്. എന്നാല്‍ കേന്ദ്ര സർക്കാർ പദ്ധതികൾ കേരളം വേണ്ടവിധം ഉപയോഗിക്കുന്നില്ല. സംസ്ഥാന സർക്കാർ റിപ്പോർട്ട്‌ നൽകാത്തത് കൊണ്ടാണ് പണം ലഭിക്കാത്തത്. പദ്ധതികൾ ദുരുപയോഗം ചെയ്യുകയുമാണെന്നും ശോഭ കരന്ദ്‌ലജെ പറഞ്ഞു.

കേരളത്തിൽ കോൺഗ്രസും സി പി എമ്മും നിരവധി അഴിമതി കേസുകളിൽ ഒരുമിച്ചാണുള്ളത്. സഹകരണ സംഘങ്ങൾ സി പി എം നേതാക്കളുടെയും അവരുടെ കുടുംബത്തിന്‍റെയും കോൺഗ്രസിന്‍റെയും അഴിമതി കാരണം മുങ്ങുന്ന സ്ഥിതിയാണ്.സി പി എമ്മും കോൺഗ്രസും തമ്മിൽ അഴിമതിക്കായി സഹകരിക്കുകയാണ്. അതേസമയം നിക്ഷേപകർ ആത്മഹത്യ ചെയ്യുന്നു. ഇതോടെ സഹകരണ സംഘങ്ങളിൽ ജനങ്ങളുടെ വിശ്വാസം നഷ്‌ടമായി. അന്വേഷണം നടത്തുന്ന ഇഡിയുമായി സംസ്ഥാന സർക്കാർ സഹകരിക്കണം. ചെറിയ കള്ളന്മാരേ പിടിയിലാവുന്നുള്ളൂ. പകരം വലിയവർ രക്ഷപ്പെടുന്നു. ജനങ്ങളെയും നിക്ഷേപകരെയും ഇവര്‍ പറ്റിക്കുകയാണ് - ശോഭ കരന്ദ്‌ലജെ പറഞ്ഞു.

ALSO READ: വനംവകുപ്പിന്‍റെ ടൈഗര്‍ സഫാരി പാര്‍ക്ക്; പേരാമ്പ്രയില്‍ തുടങ്ങാന്‍ ധാരണ, ആശങ്കയില്‍ പ്രദേശവാസികള്‍

മഴവെള്ളത്തിൽ മുങ്ങി കുട്ടനാട്ടിലെ കൃഷി : കനത്ത മഴയിൽ ആലപ്പുഴ ജില്ലയിലെ രണ്ടാം കൃഷി വെള്ളത്തിനടിയിലായി. എടത്വ കൃഷിഭവൻ പരിധിയിൽപ്പെട്ട ദേവസ്വം വരമ്പിനകം പാടശേഖരത്തെ രണ്ടാം കൃഷിയാണ് മഴവെള്ളത്തിൽ മുങ്ങിയത്. കൊയ്‌ത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് നെല്ല്, മഴ വെള്ളത്തിൽ മുങ്ങിയത്. പാട്ട കർഷകരാണ് ഏറെയും കൃഷി ഇറക്കിയിരിക്കുന്നത്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് കാരണം പാടത്തെ വെള്ളം വറ്റിക്കുന്നതിൽ താമസം വരുന്നുണ്ടെന്ന് കർഷകർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.