ETV Bharat / state

പിജി ഡോക്ടറുടെ ആത്മഹത്യ: റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു

author img

By ETV Bharat Kerala Team

Published : Dec 7, 2023, 1:09 PM IST

Updated : Dec 8, 2023, 3:23 PM IST

pg doctor shahana suicide in malayalam: റുവൈസ് സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതായി ഷഹനയുടെ സഹോദരൻ ജാസിം നാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shahana suicide pg doctor suspended  Medical college ortho department pg doctor  ruwaise take police custody on morning  after hours long questioning arrested  veena george it is serious issue  ordered action  ruwaise produce before court on evening  പുലര്‍ച്ചെ റുവൈസ് കസ്റ്റഡിയില്‍  മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ അറസ്റ്റ്  വൈകിട്ട് റുവൈസിനെ കോടതിയില്‍ ഹാജരാക്കും
shahana_suicide_pg_doctor suspended

തിരുവനന്തപുരം: ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം പിജി ഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ. റുവൈസിനെ സസ്‌പെൻഡ് ചെയ്തു. ഷഹനയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഇ.എ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ന് പുലർച്ചെയാണ് റുവൈസിനെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി. റുവൈസിനെ ഇന്ന് വൈകുന്നേരം വഞ്ചിയൂർ എസിജെഎം കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം എസി ആര്‍.ഡി പൃത്വിരാജ് അറിയിച്ചു.

റുവൈസ് സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതായി ഷഹനയുടെ സഹോദരൻ ജാസിം നാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും വഴങ്ങിയില്ല. പിതാവാണ് സ്ത്രീധനം കൂടുതൽ ചോദിച്ചത്. പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞു. റുവൈസ് തയ്യാറായിരുന്നു എങ്കിൽ രജിസ്റ്റർ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ഷഹനക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നുവെന്നും ജാസിം പറഞ്ഞിരുന്നു.

ആരോപണം ഇങ്ങനെ: ഷഹനയും റുവൈസും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് ഇരുവരുടെയും വീട്ടുകാരും സമ്മതം അറിയിച്ചിരുന്നു. എന്നാൽ റുവൈസിന്‍റെ വീട്ടുകാർ വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടു. ഷഹനയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങുകയായിരുന്നു. ബന്ധുക്കൾ ഉന്നയിച്ച ഈ ആരോപണത്തിന് പിന്നാലെ റുവൈസിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റുവൈസ് കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.

Readmore: ഡോക്ടർ ഷഹനയുടെ ആത്മഹത്യ, സുഹൃത്ത് ഡോ ഇഎ റുവൈസ് പൊലീസ് കസ്റ്റഡിയിൽ

Last Updated : Dec 8, 2023, 3:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.