ETV Bharat / state

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് 11കാരൻ മരിച്ചു

author img

By

Published : Jul 18, 2022, 3:26 PM IST

പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ആരോഗ്യ നില വഷളായതോടെ ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു

Death reported after scrub typhus at Thiruvananthapuram  death due to scrub typhus  Scrub Typhus  Scrub typhus in kerala  തിരുവനന്തപുരത്ത് വീണ്ടും ചെള്ള് പനി മരണം  കേരളത്തില്‍ ചെള്ളുപനി
തിരുവനന്തപുരത്ത് വീണ്ടും ചെള്ള് പനി മരണം; മരിച്ചത് പതിനൊന്നുകാരന്‍

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് പതിനൊന്നുകാരന്‍ മരിച്ചു. കിളിമാനൂർ സ്വദേശിയായ സിദ്ധാര്‍ഥാണ് മരിച്ചത്. പനിയെ തുടര്‍ന്ന് ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു കുട്ടി.

പനി കൂടിയതിനെ തുടർന്ന് നാല് ദിവസം മുമ്പാണ് സിദ്ധാര്‍ഥിനെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ 4.30ഓടെയാണ് കുട്ടി മരിച്ചത്.

തുടർന്ന് തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. രണ്ട് മാസത്തിനിടെ മൂന്നാമത്തെ മരണമാണ് ചെള്ള് പനി മൂലം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മൃഗങ്ങളിലെ ചെള്ളുകളിൽ നിന്നാണ് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.